മോഹന്‍ലാല്‍ ആരാധകനായി ഇന്നസെന്‍റ്; സുവര്‍ണപുരുഷന്‍ തിയേറ്ററുകളിലേക്ക്…!!

മോഹന്‍ലാല്‍ ആരാധകനായി ഇന്നസെന്‍റ് അഭിനയിക്കുന്ന ചിത്രം സുവര്‍ണപുരുഷന്‍ തിയേറ്ററുകളിലേക്ക്. നവാഗതനായ സുനിൽ പുവേലി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ചലച്ചിത്ര നടൻ മോഹൻലാലിൻറെ ആരാധകനായ തീയറ്റർ ഓപ്പറേറ്റർ റപ്പായി എന്ന കഥാപാത്രമാണ് ഇന്നസെന്റ് എത്തുന്നത്.

വിവാഹം പോലും കഴിക്കാതെ സിനിമയെക്കുറിച്ചും ലാലേട്ടനെ കുറിച്ചും മാത്രം ചിന്തിച്ച് ജീവിക്കുന്ന റപ്പായി തന്റെ തീയറ്ററിൽ പുലിമുരുകൻ റിലീസ് ചെയ്യുന്ന ദിവസം അവിടെനിന്നും പോകേണ്ടി വരുന്നു. തുടർന്ന് റപ്പായിയുടെ ജീവിതത്തിലും ആ നാട്ടിലും സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് സുവർണ്ണ പുരുഷന്‍റെ പ്രമേയം.

ലെന, കലിംഗ ശശി, ശ്രീജിത് രവി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നു. പുവേലി സിനിമാസ് ആൻഡ് ജെ എൽ ഫിലിംസിന്റെ ബാനറിൽ ലിറ്റി ജോർജ്, ജിസ് ലാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*