മെസി ബാഴ്‌സയ്ക്ക് വേണ്ടി കളിക്കരുതെന്ന് അര്‍ജന്റീനിയന്‍ താരം..!!

ഈ സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി മെസി കളിക്കരുതെന്ന് അര്‍ജന്റീനിയന്‍ താരം ഓസ്‌കാര്‍ റുഗേരി. ജൂണില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ വിജയത്തിലേക്ക് നയിക്കാന്‍ തയ്യാറെടുക്കാനാണ് മെസിയോട് മുന്‍താരം ഉപദേശിക്കുന്നത്. 1986ല്‍ അര്‍ജന്റീന അവസാനമായി ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു ഓസ്‌കാര്‍ റുഗേരി. ഒരു അഭിമുഖത്തിലാണ് റുഗേരി ഇങ്ങനെ പറഞ്ഞത്.

സെവിയക്കെതിരെ നടക്കാനിരിക്കുന്ന കോപ ഡെല്‍ റേ ഫൈനല്‍ മത്സരത്തിനു ശേഷം മെസി ബാഴ്‌സലോണക്കു വേണ്ടി കളിക്കേണ്ടന്നാണ് റുഗേരിയുടെ അഭിപ്രായം. മെസി ഇല്ലാതെയും ബാഴ്‌സയ്ക്ക് ലാലിഗ കിരീടം ഉറപ്പിക്കാനാകുമെന്നും റുഗേരി പറഞ്ഞു. ബാഴ്‌സ പ്രസിഡന്റിനോട് ഇതു തന്റെ ലോകകപ്പാണെന്ന് അറിയിച്ച് ക്ലബ് മത്സരങ്ങളില്‍ നിന്നും മെസി പിന്‍വാങ്ങണമെന്നും ഒപ്പം തന്നെ അര്‍ജന്റീനിയന്‍ പരിശീലകനോട് ലോകകപ്പിന് തന്റെ എല്ലാ വിധ പിന്തുണയും മെസി വാഗ്ദാനം ചെയ്യണമെന്നും ഇതിഹാസ താരം വ്യക്തമാക്കി.

ശനിയാഴ്ച രാത്രി നടക്കുന്ന കോപ ഡെല്‍റേ ഫൈനല്‍ ബാഴ്‌സലോണക്ക് സീസണിലെ ആദ്യ കിരീടം സ്വന്തമാക്കാനുള്ള മത്സരമാണ്. അതിനു ശേഷം ദുര്‍ബലരായ ഡിപോര്‍ടീവോ ലാ കൊരുണയുമായുള്ള മത്സരം ജയിച്ചാല്‍ ബാഴ്‌സക്ക് ലാലിഗ കിരീടവും സ്വന്തമാക്കാം. എന്നാല്‍ മെയ് ആറിനു നടക്കുന്ന എല്‍ ക്ലാസികോ മത്സരത്തില്‍ കൂടി മെസി ബാഴ്‌സയ്ക്ക് വേണ്ടി കളിക്കാന്‍ സാധ്യതയുണ്ട്. ഇതു തന്റെ അവസാന ലോകകപ്പാണെന്നും അതിനാല്‍ തന്നെ കിരീടമാണു ലക്ഷ്യമെന്നും മെസി മുന്‍പ് പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*