മറ്റൊരു സൂപ്പര്‍ താരവും പിഎസ്ജി വിടാനൊരുങ്ങുന്നു..!

പിഎസ്ജി വിടുമെന്ന സൂചനകള്‍ നല്‍കി മധ്യനിര താരം അഡ്രിയാന്‍ റാബിയോട്ട്. അടുത്ത സീസണില്‍ ഫ്രഞ്ച് ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കനാല്‍ പ്ലസിനു നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. നേരത്തേ മുന്നേറ്റനിര താരം എഡിസന്‍ കവാനി ടീം വിടാന്‍ സാധ്യതയുണ്ടെന്നും പകരം ചെല്‍സിയുടെ മുന്നേറ്റനിര താരം മൊറാട്ടയെ ടീമിലെത്തിക്കാന്‍ പിഎസ്ജിക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 22-കാരനായ റാബിയോട്ട് പിഎസ്ജി അക്കാദമിയിലൂടെ വളര്‍ന്നു വന്ന് ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥിരസാന്നിധ്യമായിരുന്ന ഒരേയൊരു കളിക്കാരനാണ്. പ്രസ്‌നല്‍ കിപെംബയും അക്കാദമിയിലൂടെ വന്നതാണെങ്കിലും ടീമില്‍ സ്ഥിരസാന്നിധ്യമായിട്ടില്ല. അടുത്ത വര്‍ഷം കരാര്‍ അവസാനിക്കാനിരിക്കുന്ന റാബിയോട്ട് ഇതു വരെ അതു പുതുക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ടീമില്‍ തുടരുന്ന കാര്യം ഉറപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്.

ബാഴ്‌സലോണ താരത്തെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. നെയ്മര്‍ ബാഴ്‌സ വിട്ടപ്പോള്‍ തന്നെ റാബിയോട്ടിനായി ബാഴ്‌സ ശ്രമം നടത്തിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി യൂറോപ്യന്‍ ക്ലബുകള്‍ വാഗ്ദാനവുമായി രംഗത്തുണ്ടെന്നും താരം വ്യക്തമാക്കി. പിഎസ്ജി മധ്യനിരയിലെ പ്രധാന താരമായ റാബിയോട് ഈ സീസണില്‍ 41 മത്സരങ്ങള്‍ കളിച്ച് അഞ്ച് ഗോളും ഏഴ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*