മാഞ്ചസ്റ്റര്‍ സിറ്റിയെ കാത്ത് വന്‍ തിരിച്ചടി; പ്രധാന കാരണം…

പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയെ കാത്ത് വന്‍ തിരിച്ചടി. അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരങ്ങളെ സ്വന്തമാക്കാന്‍ സിറ്റിക്ക് വിലക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അര്‍ജന്റീനിയന്‍ താരം ബെഞ്ചമിന്‍ ഗരേയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളില്‍ വന്ന പാളിച്ചയാണ് ഇതിന് കാരണം. നടപടി വന്നാല്‍ അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാനും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനുമുള്ള സിറ്റിയുടെ നീക്കങ്ങള്‍ക്ക് അത് തിരിച്ചടിയാകും.

സൗത്ത് അമേരിക്കന്‍ ക്ലബായ വെലസില്‍ നിന്നാണ് സിറ്റി ഗരേയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ ഇടയിലാണ് സിറ്റിക്കെതിരെ വെലസ് പരാതി നല്‍കിയിരിക്കുന്നത്. താരത്തെ ടീമിലെത്തിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ സിറ്റി പാലിച്ചില്ലെന്നും ക്ലബിന്റെ അനുമതിയില്ലാതെ താരത്തെ കണ്ട് സംസാരിച്ച് ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ നടത്തിയെന്നുമാണ് ആരോപണം. അടുത്ത ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകാനിരിക്കെയാണ് സിറ്റിക്ക് തിരിച്ചടിയായി വെലസിന്റെ പരാതി കോടതിയിലെത്തിയിരിക്കുന്നത്.

എന്നാല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് താരത്തെ സ്വന്തമാക്കിയതെന്ന് സിറ്റി അധികാരികള്‍ വിശദീകരണം നല്‍കി. എന്നാല്‍ കോടതിയില്‍ ഇക്കാര്യം തെളിയിക്കാനായില്ലെങ്കില്‍ 2019 ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ അടക്കം സിറ്റിക്ക് ഒരു കളിക്കാരനെയും സ്വന്തമാക്കാനാവില്ല. ആക്രമണ നിരയില്‍ കളിക്കുന്ന താരമായ ബെഞ്ചമിന്‍ ഗരേ അര്‍ജന്റീനയുടെ ഭാവി താരമയാണ് അറിയപ്പെടുന്നത്. റഷ്യക്കെതിരെ നടന്ന സൗഹൃദ മത്സരത്തിനു മുന്നോടിയായി സീനിയര്‍ ടീമിനൊപ്പം പരിശീലനം നടത്താന്‍ അവസരം ലഭിച്ച മൂന്നു കൗമര താരങ്ങളിലൊരാള്‍ ഗരേ ആയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*