മത്സരത്തിനിടെ ജഡേജയ്ക്ക് നേരെ ചെരിപ്പേറ്; രണ്ട് പേര്‍ അറസ്റ്റില്‍..!!

ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ ഗ്രൗണ്ടില്‍ ചില നാടകീയ സംഭവങ്ങളും അരങ്ങേറി. കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ച ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് നേരെ കാണികളില്‍ ചിലര്‍ ഷൂ എറിഞ്ഞു. അക്രമികളെ ഉടന്‍ തന്നെ പൊലീസ് പിടികൂടി.

കൊല്‍ക്കത്തയുടെ എട്ടാം ഓവറിനിടെയായിരുന്നു സംഭവം നടന്നത്. കാണികളുടെ ഭാഗത്ത് നിന്നുള്ളവരായിരുന്നു ജഡേജയ്ക്ക് നേരെ ഷൂ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. അതേസമയം ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല.  രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐപിഎല്‍ മത്സരം ചെന്നൈയില്‍ നടന്നത്. ഇത്തവണ കാവേരി പ്രശ്‌നത്തില്‍ തര്‍ക്കം നിലനില്‍ക്കെ മത്സര വേദി മാറ്റണമെന്ന് അഭിപ്രായം വന്നിരുന്നു. നിരവധി പ്രതിഷേധ പരിപാടികളും ഇതിനെതിരെ നടന്നിരുന്നു.

എന്നാല്‍ വേദി മാറ്റില്ലെന്നും മത്സരം ചെന്നൈയില്‍ തന്നെ നടക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അറിയിച്ചിരുന്നു.മത്സരം അവസാനിക്കുന്നത് വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് ലോകം. കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു മത്സരം നടന്നത്.  പിടിയിലായ രണ്ട് പേര്‍ക്കും നടനും സംവിധായകനും നാം തമിഴര്‍ സംഘടനയുടെ നേതാവുമായ സീമന്റെ അനുയായികളാണെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് സീമനേയും സിനിമാ സംവിധായകന്‍ ഭാരതിരാജയേയും ഇവരുടെ ചില അനുയായികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ടിവികെ, നാം തമിഴര്‍ കക്ഷി, വിടുതലൈ ചിരുതൈഗല്‍ കക്ഷി, കൂടാതെ ചില മുസ്ലീം ഗ്രൂപ്പുകള്‍ എന്നീ സംഘടനകളിലെ നൂറോളം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ട്രാഫിക് തടസം സൃഷ്ടിക്കുകയും ചെയ്തു. മത്സരം നടന്ന ചെപ്പോക്ക് സ്‌റ്റേഡിയത്തിനകത്തും ഇവര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*