മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ് ഉണ്ടെന്ന തന്റെ പ്രസ്താവനയ്ക്ക് ഇപ്പോഴും തെളിവെന്ന് ത്രിപുര മുഖ്യമന്ത്രി ;ആ തെളിവ് ഇതാണ്…

മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനയ്ക്ക് തെളിവുകള്‍ ഇപ്പോഴുമുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അടുത്തിടെ ഇന്ത്യക്ക് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുവാന്‍ സാധിച്ചത് ഇതിനാലാണെന്നാണ് ബിപ്ലബ് ദേബ് കുമാറിന്റെ വാദം. രാമായണവും മഹാഭാരതവും ഉപനിഷത്തുകളും നമ്മുടെ പുരാതന നാഗരികതയുടെ വിശ്വസീനിയമായ
തെളിവുകളാണ്.

 

ഒരു വ്യക്തിക്ക് യുദ്ധ സമയത്ത് 50 കിമി അകലെയുള്ള സംഭവങ്ങള്‍ വ്യക്തമായി കാണുവാന്‍ പറ്റുകയും അത് രാജാവിനെ അറിയിക്കാനും സാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവിടെ ഏതെങ്കിലും സാങ്കേതിക വസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. സഞ്ജയിക്കുണ്ടായ ഈ സാങ്കേതികതയാണ് ഇന്നത്തെ ഇന്റര്‍നെറ്റ് എന്ന് ത്രിപുര മുഖ്യമന്ത്രി തന്റെ വാദം സമര്‍ത്ഥിക്കാന്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു.

 

ഭാരതത്തിന്റെ പഴയ കാല നാഗരികതയും സംസ്‌ക്കാരവും അംഗീകരിക്കാന്‍ മടി കാണിക്കുന്നവരാണ് തനിക്ക് നേരെ വിമര്‍ശനവുമായി രംഗത്ത് വരുന്നതെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍മാര്‍ നമ്മളെക്കാള്‍ മുകളിലാണെന്ന് സ്വയം ബോധം വെച്ച് പുലര്‍ത്തുന്നവരാണ് ഇവര്‍, മഹാഭാരതത്തില്‍ വിവരിച്ച കാര്യം ശാസ്ത്രം നടപ്പില്‍ വരുത്തിയില്ലായിരുന്നെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുക പോലും ഇല്ലായിരുന്നെന്ന് ബിപ്ലബ് ദേബ് കുമാര്‍ ആവര്‍ത്തിച്ചു.

ശാസ്ത്ര വിഷയങ്ങളില്‍ ഏറ്റവും പുരോഗതി നിറഞ്ഞ രാജ്യമാണ് ഇവിടം, ഇതേ രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചതെന്നും ബിപ്ലബ് ദേബ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് നടന്ന ഒരു പ്രവൃത്തി പരിചയ മേളയില്‍ സംസാരിക്കവെയായിരുന്നു മഹാഭാരത കാലം മുതല്‍ക്കെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് ബിപ്ലബ് ദേബ് പ്രസംഗിച്ചത്. ഇത് പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചതിനെ തുടര്‍ന്നാണ് തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*