ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ഇവരാണെന്ന് നെയ്മര്‍..!!

ജൂണില്‍ ആരംഭിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ തിളങ്ങാന്‍ പോകുന്ന താരങ്ങളെക്കുറിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. നെയ്മറുടെ ലിസ്റ്റില്‍ ബ്രസീല്‍ താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞ്യോയും മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഗബ്രീയല്‍ ജീസസുമാണ് ആ താരങ്ങള്‍. ഇരു താരങ്ങള്‍ക്കും റഷ്യയില്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് നെയ്മര്‍ പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യം പറഞ്ഞത്. ഈജിപ്ത് താരം മുഹമ്മദ് സാല, യുറുഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവര്‍ക്കും ഈ ലോകകപ്പ് മികച്ചതായിരിക്കുമെന്ന് നെയ്മര്‍ പറഞ്ഞു. സാല മികച്ച ടീമിന് വേണ്ടിയല്ല കളിക്കുന്നതെങ്കിലും താരത്തിന് ഇത് മികച്ച ലോകകപ്പായിരിക്കുമെന്നും നെയ്മര്‍ അഭിപ്രായപ്പെട്ടു. തിളങ്ങാന്‍ പോകുന്ന മറ്റ് താരങ്ങളില്‍ ഏദന്‍ ഹസാര്‍ഡും കെവിന്‍ ഡി ബ്രൂയിന്റെ പേരും നെയ്മര്‍ സൂചിപ്പിച്ചു.

താന്‍ ബ്രസീല്‍ ടീമിന്റെ ഭാഗമായതില്‍ സന്തോഷിക്കുന്നുവെന്നും ടീമില്‍ ഒരുപാട് നല്ല താരങ്ങളുണ്ടെന്നും നെയ്മര്‍ പറഞ്ഞു. ലോകകപ്പ് നേടാന്‍ പരമാവധി ശ്രമിക്കുമെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.  കഴിഞ്ഞ തവണ സ്വന്തം നാട്ടില്‍ ദയനീയ തോല്‍വി നേരിട്ട് സെമിയില്‍ പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും ബ്രസീല്‍ ഇക്കുറി ലോകകപ്പിന് ഇറങ്ങുക. നെയ്മറിലാണ് റഷ്യയില്‍ ബ്രസീലിന്റെ പ്രതീക്ഷകള്‍. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന നെയ്മര്‍ എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന് മെയ് 17ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ് ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നെയ്മര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലോക ഫു്ടബോളിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെക്കുറിച്ച് നെയ്മര്‍ ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*