കിടക്ക പങ്കിടല്‍ വിവാദം: പിന്തുണച്ച സൂപ്പര്‍താരത്തിന് ശ്രീ റെഡ്ഡിയുടെ മറുപടി..!!

നടി ശ്രീറെഡ്ഡി കൊളുത്തിയ കാസ്റ്റിംഗ് കോച്ച് വിവാദം തെലുങ്ക് സിനിമ ലോകത്തെ പിടിച്ചുകുലുക്കുന്നു.മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ സിനിമ പ്രവര്‍ത്തകാരുടെ സംഘടനയില്‍ താരത്തിനെതിരെ ഏര്‍പ്പെടുത്തിരുന്ന വിലക്കു പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്. അതിനിടയില്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ച സൂപ്പര്‍താരത്തിന് കനത്ത മറുപടി നല്‍കിയിരിക്കുകയാണ് ശ്രീ.

സൂപ്പര്‍താരവും ജനത പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണാണ് ഇപ്പോള്‍ ശ്രീയുടെ നാവിന്‍റെ ചൂട് അറിഞ്ഞത്‍. ഈ വിഷയം ടെലിവിഷന്‍ ചാനലുകള്‍ക്കു മുമ്പില്‍ അതി വൈകാരികമാക്കാതെ നിയമത്തിന്‍റെ വഴി തേടുകയാണു ശ്രീറെഡ്ഡി ചെയ്യേണ്ടിരുന്നത് എന്നും പവന്‍ കല്ല്യാണ്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു.

പിന്തുണയ്ക്കു നന്ദി പറഞ്ഞു എങ്കിലും പവന്‍ കല്ല്യണിനു കുറിക്കു കൊള്ളുന്ന മറുപടിയായിരുന്നു ശ്രീറെഡ്ഡി നല്‍കിയത്.  സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷയം പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവരുടെ ഇടപെടലുകള്‍ പെട്ടന്നു തന്നെ പരിഹാരം നല്‍കും.

ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിന് പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, നടപടികളൊന്നും ഉണ്ടായിട്ടില്ല. പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ധ്രയ്ക്കു പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത് എന്നും ശ്രീ റെഡ്ഡി ചോദിക്കുന്നു. അതിനു പകരം പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്.

തെലുഗു പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. നിങ്ങള്‍  ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും ശ്രീ റെഡ്ഡി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*