കീര്‍ത്തി സുരേഷിനെപ്പറ്റി വിവാദ വെളിപ്പെടുത്തലുമായി നടന്‍ വിജയ്‌;ഞെട്ടലോടെ സിനിമാലോകം,പിന്‍വലിക്കില്ലെന്ന് താരം..!!

തെലുങ്ക് സിനിമയിലെ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മഹാനടി’ റിലീസിന് തയ്യാറെടുക്കുന്നതിനിടെ പുതിയ വിവാദം.

ചിത്രത്തിലെ സഹതാരമായ വിജയ് ദേവേരാക്ക്‌ കീര്‍ത്തി സുരേഷിനെപ്പറ്റി പറഞ്ഞ കമണ്ട് പിന്‍വലിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.  സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തുമ്ബോള്‍ ജെമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവയ്ച്ച്‌ വിവാദത്തിന് തിരികൊടുത്തിരിക്കുകയാണ് ചിത്രത്തില്‍ മറ്റൊരു വേഷം ചെയ്യുന്ന നടന്‍ വിജയ് ദേവേരാക്കൊണ്ട്. ‘എന്തൊരു കൂള്‍ ചിക്ക്. എന്ന പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്.

വിജയുടെ പരാമര്‍ശം കീര്‍ത്തിയെ മാത്രമല്ല സാവിത്രിയെയും അപമാനിക്കുന്ന തരത്തിലായി പോയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിജയ്.

‘മാപ്പ് വേണ്ടവര്‍ക്ക് ചെന്നൈ ലീല പാലസില്‍ വരാം. അവിടെ മഹാനദി ഓഡിയോ ലോഞ്ച് നടക്കുന്നുണ്ട്. നിങ്ങളെയെല്ലാവരെയും കാണുമ്ബോള്‍ അവര്‍ക്ക് (സാവിത്രി) സന്തോഷമായിരിക്കും.  എന്തുകൊണ്ടെന്നാല്‍ വലിയ സദാചാര മൂല്യങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് അവരെ കുടുംബം കലക്കിയെന്നും മദ്യപാനിയെന്നും വിളിച്ചത്’- വിജയ് ട്വീറ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*