11 ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി..!!

കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം 11 ഭീകരരെ വധിച്ചതിന് പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. ഷോപിയാനിലും അനന്തനാഗിലുമുണ്ടായ ഏറ്റുമുട്ടലുകളിലാണ് സൈന്യം പതിനൊന്ന് ഭീകരരെ വധിച്ചത്.

പ്രദേശത്തെ ക്രമസമാധപാലനത്തിന് വീഴ്ച വരാതിരിക്കാനാണ് ഇത്തരം ഒരു നടപടി സ്വീരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസങ്ങളിലായി നടന്ന മൂന്ന് വ്യത്യസ്ത ഏറ്റ് മുട്ടലുകളിലാണ് ഭീകരരര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു.

ഷോപിയാനിലെ ദ്രഗഡ്, കച്ച്ദൂര മേഖലകളിലും, അനന്തനാഗിലും ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യാന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സൈനികനീക്കം. ഷോപിയാനിലെ ഏറ്റുമുട്ടലിലാണ് ഭീകരര്‍ക്ക് കനത്തനാശമുണ്ടായത്. ഏറ്റുമുട്ടലില്‍ പിടിച്ചുനില്‍ക്കാനാകാതെ പിന്മാറിയ ഭീകരര്‍ സമീപത്തെ വീടുകളില്‍ ഒളിച്ചു. വീട്ടുകാരെ ഒഴിപ്പിച്ച ശേഷമാണ് ഏറ്റുമുട്ടല്‍ തുടര്‍ന്നത്.

അനന്തനാഗിലെ ഏറ്റുമുട്ടലിനിടെയാണ് സൈന്യം ഒരുഭീകരനെ പിടികൂടിയത്. വന്‍ആയുധശേഖരവും പണവും ഭീകരര്‍ തമ്പടിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തി. അടുത്തകാലത്ത് നടന്ന വലിയ ഭീകരവേട്ടയാണ് ഇന്ന് കശ്മീരിലുണ്ടായത്. ഏറ്റുമുട്ടലിന് ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

സൈന്യത്തിന് പുറമെ സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും തിരച്ചില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, ഏറ്റുമുട്ടല്‍ നടന്നതിന്റെ സമീപപ്രദേശത്ത് നാട്ടുകാര്‍ സൈനികവാഹനത്തെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പെല്ലറ്റ് വെടിയുണ്ടകള്‍ സൈന്യം പ്രയോഗിച്ചു. നാല്‍പതില്‍പ്പരം പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*