ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി കൊല്‍ക്കത്ത താരം..!!

ഐപിഎല്ലില്‍ പുതിയ ചരിത്രം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം. ഐപിഎല്ലില്‍ നൂറ് വിക്കറ്റെടുക്കുന്ന താരമായി മാറിയിരിക്കുകയാണ് സുനില്‍ നരെയ്ന്‍. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത് ബൗളറാണ് സുനില്‍. ഏദന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ നടന്ന മത്സരത്തില്‍ ക്രിസ് മോറിസിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് സുനില്‍ നരെയ്ന്‍ അര്‍ഹനായത്.

ലസിത് മലിംഗ, അമിത് മിശ്ര, പീയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ്, ഡ്വെയിന്‍ ബ്രാവോ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, വിനയ് കുമാര്‍, ആര്‍ അശ്വിന്‍, സഹീര്‍ ഖാന്‍ എന്നിവരാണ് നരെയ്‌നെ കൂടാതെ ഈ നേട്ടത്തിന് അര്‍ഹരായവര്‍.

നരെയ്‌ന്റെ മികവില്‍ കൊല്‍ക്കത്ത ടീം ഡല്‍ഹിയെ 71 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇതോടെ നാല് മത്സരങ്ങള്‍ കളിച്ച ടീം ഇതുവരെ രണ്ട് മത്സരങ്ങളില്‍ ജയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*