ഐപിഎല്ലില്‍ കളിക്കുന്ന 23 ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐ നിരീക്ഷണത്തില്‍..!!

ഐപിഎല്ലില്‍ കളിക്കുന്നവരും ഭാവിയില്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാന്‍ ഇടയുള്ളവരുമായ 23 കളിക്കാരുടെ പ്രകടനം ബിസിസിഐ നിരീക്ഷിച്ച് വിലയിരുത്തും. ഈ കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായാണിത്. കളിക്കാരെ മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് പ്രകടനം വിലയിരുത്തുക. ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച കൗമാരതാരങ്ങള്‍, മുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരങ്ങള്‍, ഇന്ത്യ എ ടീം അംഗങ്ങള്‍ എന്നിവരുടെ പ്രകടനങ്ങളാണ് ബിസിസിഐ സൂക്ഷ്മമായി വിലയിരുത്തുക.

ഈ ഗ്രൂപ്പിലുള്ളവരും എന്നാല്‍ അന്തിമ ഇലവനില്‍ കളിക്കാനിടയില്ലാത്തവരുമായ കളിക്കാരെ നെറ്റ്സില്‍ അമിതമായി ബൗള്‍ ചെയ്യിക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികളെ അനുവദിക്കില്ല. ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീലേക്ക് ആവശ്യമായി വരികയാണെങ്കില്‍ ഇവരുടെ മികവ് നിലനിര്‍ത്താനായാണിത്.

ബിസിസിഐ നിരീക്ഷണത്തിലുള്ള താരങ്ങള്‍ ഇവരാണ്.
അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചവര്‍-പൃഥ്വി ഷാ, ഷുബ്മാന്‍ ഗില്‍, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി

അണ്ടര്‍ 19 ലോകകപ്പില്‍ മുമ്പ് കളിച്ചിട്ടുള്ളവര്‍: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, സഞ്ജു സാംസണ്‍

ഇന്ത്യ എ ടീം അംഗങ്ങള്‍: ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, ദീപക് ഹൂഡ, മയാങ്ക് അഗര്‍വാള്‍, രവികുമാര്‍ സമര്‍ഥ്, സിദ്ദാര്‍ഥ് കൗള്‍, ഹനുമാ വിഹാരി, അങ്കിത് ഭാവെ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*