ഐപിഎല്‍ മത്സരത്തിനിടെ ഗുരുതര പിഴവ് വരുത്തി അമ്പയര്‍..!!

ഐപിഎല്‍ മത്സരത്തിനിടെ ഗുരുതര പിഴവ് വരുത്തി അമ്പയര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. നോ ബോള്‍ പരിശോധിക്കാന്‍ വേണ്ടി മൂന്നാം അമ്പയര്‍ക്ക് നല്‍കിയ റിപ്ലേയില്‍ പരിശോധിച്ചത് തൊട്ടുമുമ്പുള്ള പന്തായിരുന്നെന്ന് റിപ്പോര്‍ട്ട്.

പതിനേഴാം ഓവറില്‍ ആറാം പന്തിലായിരുന്നു സംഭവം. ഭുംറ എറിഞ്ഞ പന്തില്‍ ഉമേഷ് യാദവ് ക്യാച്ചിലുടെ പുറത്തായി. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ക്ക് ഇത് നോ ബോള്‍ ആണോയെന്ന സംശയത്തില്‍ പരിശോധനയ്ക്കായി ടിവി അമ്പയറര്‍ക്ക് തീരുമാനം വിട്ടു. തുടര്‍ന്ന് ഇതിന്റെ നോ ബോള്‍ പരിശോധിക്കാന്‍ വേണ്ടി കാണിച്ച റീപ്ലേയില്‍ ആണ് അബദ്ധം സംഭവിച്ചത്.

റിപ്ലേയില്‍ ഉമേഷ് യാദവ് നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കു്ന്നത് കാണാം. ഇതോടെയാണ് ഗുരുതര വീഴ്ച പുറം ലോകം അറിഞ്ഞത്. ട്വിറ്ററിലൂടെ റൊണാക്ക് 169 എന്ന വ്യക്തിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇത് പിന്നീട് ഇഎസ്പിഎന്‍ പരിശോധിച്ച് സ്ഥിരീകരിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*