ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സൈനികാഭ്യാസത്തിനൊരുങ്ങുന്നു..!!

ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സൈനികാഭ്യാസത്തിനൊരുങ്ങുന്നു. റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് സംയുക്ത ശക്തിപ്രകടനം നടക്കുക.

ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഒരു സൈനികാഭ്യാസത്തില്‍ പങ്കാളികളാകുന്നത്. നാറ്റോ സഖ്യത്തിന് ബദലായി ചൈന മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഷാങ്ഹായി സഹകരണ സഖ്യമാണ് സെപ്തംബറിൽ റഷ്യയിൽ സൈനികാഭ്യാസം ഒരുക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, റഷ്യ തുടങ്ങീ സഖ്യത്തിലെ 8 രാജ്യങ്ങളും  സൈനികാഭ്യാസത്തിനെത്തുമെന്നാണ് വിവരം.

കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങില്‍നടന്ന എസ്.സി.ഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ഇന്ത്യ സൈനികാഭ്യാസത്തിൽ പങ്കെടുക്കുമെന്ന് നിർമലാ സീതാരാമൻ ഉറപ്പുനല്‍കിയിരുന്നു. ദോക് ലാം സംഘര്‍ഷം ഉണ്ടാകുന്നതുവരെ ചൈനയും ഇന്ത്യയും തമ്മില്‍സൈനികാഭ്യാസങ്ങള്‍ നടന്നിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളിലെയും സൈനികര്‍ഒന്നിക്കുന്നു എന്നത് മേഖലയിൽ പ്രധാനമാണ്.

2001ല്‍ചൈനയിലെ ഷാങ്ഹായില്‍നടന്ന സമ്മേളനത്തില്‍വെച്ചാണ് എസ്.സി.ഒയുടെ രൂപീകരണം നടന്നത്. 2005ല്‍ നിരീക്ഷക പദവിയുണ്ടായിരുന്ന ഇന്ത്യയ്ക്കും പാകിസ്താനും കഴിഞ്ഞവര്‍ഷം പൂര്‍ണാഗംത്വം ലഭിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*