ഇന്ത്യയിലെത്തിയ മോദിയെ സ്വാഗതം ചെയ്ത് സുഷമ സ്വരാജ്..!!

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മോദിയെ സ്വീകരിച്ചു.

സ്വീഡന്‍, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലായിരുന്നു മോദി സന്ദര്‍ശനം നടത്തിയത്. ഏപ്രില്‍ 17 മുതല്‍ 20 വരെയായിരുന്നു സന്ദര്‍ശനം. ലണ്ടനില്‍ കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗില്‍ മോദി പങ്കെടുത്തു. കോമണ്‍വെല്‍ത്ത് രാഷ്ട്ര നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും മോദി നടത്തി.

ഏപ്രില്‍ 20ന് മോദി ജര്‍മ്മനിയിലെ ബര്‍ലിനില്‍ എത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മോദിക്ക് വിരുന്ന് നല്‍കി. ജര്‍മ്മന്‍ ചാന്‍സലറായി മെര്‍ക്കല്‍ നാലാം തവണയും അധികാരമേറ്റ ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*