ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന ആ ചിത്രം എട്ടുനിലയില്‍ പൊട്ടി; തിരിച്ചടിയായത് മോഹന്‍ലാലിന്..!!

പ്രിയദര്‍ശനോടൊപ്പം മാത്രമല്ല, സത്യന്‍ അന്തിക്കാടിനൊപ്പവും മികച്ച ചിത്രങ്ങളാണ് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ പിടിച്ചുനിര്‍ത്തുന്ന തലത്തിലുള്ള കഥകളുമായാണ് സത്യന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് എത്തുന്നത്.

അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും മോഹന്‍ലാല്‍ മുന്‍പേ ഒരുകൈ നോക്കിയിരുന്നു. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇന്നും മലയാളി നെഞ്ചിലേറ്റി നടക്കുന്ന ചിത്രങ്ങളായ ഹിസ് ഹൈനസ് അബ്ദുള്ള, വാനപ്രസ്ഥം, ഭരതം തുടങ്ങിയവയൊക്കെ നിര്‍മ്മിച്ചത് മോഹന്‍ലാലാണ്.

സത്യന്‍ അന്തിക്കാട് ഒരുക്കിയ പിന്‍ഗാമിയും മോഹന്‍ലാല്‍ ആയിരുന്നു നിര്‍മ്മിച്ചത്. ഹിറ്റ് കൂട്ടുകെട്ടുകളെല്ലാം ഒത്തുചേര്‍ന്നിട്ടും ബോക്‌സോഫീസില്‍ സിനിമ പരാജയപ്പെടുകയായിരുന്നു.മുന്‍പ് നിര്‍മ്മിച്ച സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നതിനാല്‍ ഇത്തവണയും വിജയിക്കുമെന്നായിരുന്നു മോഹന്‍ലാലും സത്യന്‍ അന്തിക്കാടും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും പിന്‍ഗാമി കാറ്റില്‍ പറത്തുകയായിരുന്നു. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ സിനിമയില്‍ ശാന്തി കൃഷ്ണ, കനക, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് അഭിനയിച്ചത്.

പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ത്രില്ലര്‍ രീതിയായിരുന്നു പിന്‍ഗാമിയില്‍ പരീക്ഷിച്ചത്. എന്നാല്‍ അന്നത്തെക്കാലത്ത് ആ രീതിയോട് പ്രേക്ഷകര്‍ ഒന്നടങ്കം മുഖം തിരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ പരീക്ഷണ സിനിമകള്‍ വിജയിക്കുന്ന പതിവ് അന്നില്ലായിരുന്നുവെന്ന് സാരം. ഈ സിനിമയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയതും ഈ ത്രില്ലര്‍ സ്വഭാവമായിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*