ഹര്‍ത്താല്‍ അക്രമികളുടെ ഒഴുക്ക്: മലബാറിലെ ജയിലുകള്‍ ഹൗസ്ഫുള്‍..!!

ഹര്‍ത്താല്‍ അക്രമികളെ കൊണ്ട് മലബാറിലെ ജയിലുകള്‍ നിറയുന്നു. പരിധിക്കപ്പുറം തടവുകാരെത്തിയതോടെ ജയില്‍വകുപ്പ് ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന ആശയകുഴപ്പത്തിലാണ് ജയില്‍ അധികൃതര്‍.

ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ആയിരത്തോളം പേര്‍ റിമാന്‍ഡിലാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള ജയിലുകളിലേക്കാണ് ഇവരെ അയക്കുന്നത്. എന്നാല്‍ ഇത്രത്തോളം തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം ജയിലുകളിലില്ല. 220 തടവുകാരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള കോഴിക്കോട് ജില്ലാ ജയിലില്‍ ഹര്‍ത്താലിന് ശേഷം തടവുപുള്ളികളുടെ എണ്ണം നാനൂറ് കടന്നു.

കൊയിലാണ്ടി, വടകര, എന്നിവിടങ്ങളിലുള്ള ജയിലുകളിലും സ്ഥിതി വ്യത്യസ്തമല്ല. മലപ്പുറം, പാലക്കാട് ജില്ലകളിലെ  ജയിലുകളും നിറഞ്ഞ് കഴിഞ്ഞു. പാലക്കാട് ജില്ലാ ജയിലിലെത്തിയ കൂടുതല്‍ തടവുകാരെ വിയ്യൂരിലേക്ക് അയക്കാന്‍ അനുമതി തേടിയിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജയിലുകളിലുള്ളവരെ കണ്ണൂരിലേക്ക് അയക്കാനും ആലോചിക്കുന്നു. ജയിലുകള്‍ നിറഞ്ഞതോടെ  തടവ് പുള്ളികളുടെ സ്ഥിതിയും ദുരിതത്തിലാണ്.

ഇക്കാര്യങ്ങള്‍ മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് വടക്കന്‍ മേഖലാ ജയില്‍ ഡിഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളില്‍ ഇനിയും അറസ്റ്റ് നടക്കുനിടയുള്ളപ്പോള്‍ റിമാന്‍ഡിലാകുന്നവരെ എവിടേക്ക് കൊണ്ടുപോകുമെന്ന ചോദ്യത്തിന് കൂടി വരും ദിവസങ്ങളില്‍ ജയില്‍ വകുപ്പ് ഉത്തരം കാണേണ്ടി വരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*