വാഹനപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ; ഏറ്റവും വില കുറഞ്ഞ കാറുമായി ഔഡി..!!

ഏറ്റവും വില കുറഞ്ഞ അഡംബര കാറുമായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. 22-25 ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന കാര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനാണ് കമ്പനിയുടെ ഈ നീക്കം. ഔഡി എ3 സെഡാന്‍, ക്യൂ3 എസ് യു വി എന്നിവയ്ക്ക് താഴെയാകും ഈ ആഡംബരക്കാറിന്‍റെ സ്ഥാനം.

ഇന്ത്യന്‍ വിപണിയില്‍ മൂന്നു വര്‍ഷം മുമ്പ് നഷ്ടമായ ഒന്നാം സ്ഥാനം വീണ്ടെടുക്കാനാണ് ഔഡിയുടെ ശ്രമം. 2021ഓടെ വാഹനം വിപണിയിലെത്തിക്കാനാണ് സാധ്യത.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*