എന്തായാലും ലോകകപ്പിനെത്തുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സൂപ്പര്‍താരം…!!

അമേരിക്കന്‍ ക്ലബ് ലോസ് ആഞ്ചല്‍ ഗ്യാലക്‌സിക്ക് വേണ്ടി കളിച്ചിരുന്ന താരമാണ് സ്ലോട്ടന്‍ ഇബ്രാഹിമോവിച്ച്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അടുത്തിടെയാണ് അമേരിക്കന്‍ ക്ലബിലേക്കെത്തിയത്. അടുത്തിടെ താരം തനിക്ക് ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 36കാരനായ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിമരിച്ചതാണ്.

എന്നാല്‍ അടുത്തിടെ സ്വീഡനിലെ ഒരു ചൂതാട്ട കേന്ദ്രവുമായി ഇബ്രാഹിമോവിട്ടിന് ബന്ധമുണ്ടെന്നും ഇതേ തുടര്‍ന്ന് ഫിഫ താരത്തെ വിലക്കുമെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ താരം പ്രതികരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും തന്റെ നിലപാട് ആവര്‍ത്തിട്ട് രംഗത്തെത്തിയിരിക്കുകയാണ് സ്ലോട്ടന്‍. അമേരിക്കന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജിമ്മി കിമ്മല്‍ ഷോയിലാണ് താരം ലോകകപ്പിനെത്തുമെന്ന കാര്യം ആവര്‍ത്തിച്ചത്.

‘ ഞാന്‍ എന്തായാലും ലോകകപ്പിന് എത്തും, കൂടുതലൊന്നും പറയുന്നില്ല, അവരെന്നെ തൂക്കികൊന്നേക്കും, എന്തു പറയണമെന്ന് സൂക്ഷിക്കേണ്ട അവസ്ഥയാണ്’ , താരം പറഞ്ഞു. താനില്ലാതെ ലോകകപ്പ് ലോകകപ്പാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോകകപ്പില്‍ ഇബ്രാഹിമോവിച്ച് കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരിക്കാവുന്ന വാര്‍ത്തകളൊന്നും വന്നിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*