എന്നോടൊപ്പം അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്; പക്ഷേ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചാല്‍ പാടായിരിക്കും; പഴയ സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്….

ആദ്യകാലത്ത് വന്ന ബിജുമേനോന്‍ അല്ല ഇന്ന്. സിനിമകള്‍ ചെയ്യുന്നതിലും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും നല്ല മാറ്റം വന്നിട്ടുണ്ട്. സീരിയസ് കഥാപാത്രങ്ങള്‍ വിട്ട് കോമഡി നായകനായാണ് താരം മുന്നേറുന്നത്. ഓര്‍ഡിനറി, സ്വര്‍ണക്കടുവ, രക്ഷാധികാരി ബൈജു തുടങ്ങിയ സിനിമകള്‍ ഇതിനുദാഹരണമാണ്.

മുന്‍കാലത്ത് സിനിമകള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്തൊക്കെയാ ചെയതുകൂട്ടിയെന്ന് തോന്നുമെന്ന് താരം പറയുന്നു. മൂന്ന് മാസം മുന്‍പ് അഭിനയിച്ച ചിത്രം കണ്ടാലും അതില്‍ പല കുഴപ്പങ്ങളും മനസ്സിലാകും. ആ പാട്ട് സീനില്‍ ഇങ്ങനെ ചെയ്യണ്ടായിരുന്നു, ആ സീന്‍ കുറച്ചു നന്നാക്കായിരുന്നു എന്നൊക്കെ തോന്നും.

പഴയ സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ ചമ്മലാണ്. ഞാനും സംയുക്തയും ചാനല്‍ മാറ്റിപിടിക്കും. ബിജു മേനോന്‍ പറഞ്ഞു. ബിജുവിന്റെ കൂടെ സിനിമ ചെയ്യണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാന്‍ വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരും.

വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. വളരെ സീരിയസ് ഡയലോഗുകള്‍ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും.’-ബിജു മേനോന്‍ പറഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*