ഈ കണ്ടുപിടുത്തം സുപ്രധാന വഴിത്തിരിവ്; കടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും തിന്നുതീര്‍ക്കും..!!

കടുത്ത പ്ലാസ്റ്റിക് രൂപങ്ങളെയും വിഘടിപ്പിക്കുന്ന എന്‍സൈമിനെ കണ്ടെത്തി. ഇഡിയോനെല്ല സകായെന്‍സിസ് എന്ന ബാക്ടീരിയയെയാണ് കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടനിലെ പോര്‍ട്‌സ്മൗത്ത് സര്‍വ്വകലാശാലയിലെയും യുഎസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയിലെയും ഗവേഷകരാണ് സുപ്രധാനമായ കണ്ടുപിടുത്തം നടത്തിയത്.

നേരത്തേ ജപ്പാന്‍ ആസ്ഥാനമായ കിയോ സര്‍വ്വകലാശാലയിലെയും ക്യോടോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഗവേഷക സംഘമാണ് ഇഡിയോനെല്ല സകായെന്‍സിസ് എന്ന ബാക്ടീരിയയെ കണ്ടെത്തുന്നത്.

2016 ല്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരത്തില്‍ നിന്ന് തന്നെയാണ് ഇവയെ കണ്ടെത്തിയതും. ഇതിന്റെ തുടര്‍ ഗവേഷണത്തിലാണ്, പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിടെറിഫ്തലേറ്റ് എന്നതിനെ പോലും വിഘടിപ്പിക്കാന്‍ ഇവയ്ക്കാകുമെന്ന് തെളിയിച്ചിരിക്കുന്നത്.

പിഇഎഫ് പ്ലാസ്റ്റിക് സ്വയം നശിക്കാത്തതിനാല്‍ വന്‍ മാലിന്യ പ്രശ്‌നമാണുണ്ടാകുന്നത്. പ്രസ്തുത എന്‍സൈമിനെ മെച്ചപ്പെടുത്തി എല്ലാവിധ പ്ലാസ്റ്റിക്കിനെയും ഇല്ലായ്മ ചെയ്യാനുള്ള സാധ്യതകളാണ് പോര്‍ട്‌സ്മൗത്ത് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പരിശോധിച്ചത്.

പ്രസ്തുത പഠനഫലം പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ എന്‍സൈമിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*