Breaking News

ഈ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്..!!

സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ച് കൊണ്ട് ഒരു ഗ്രാമം. ഹരിയാന സോനിപത് ജില്ലയിലെ ഇസൈപൂര്‍ഖേദി ഗ്രാമത്തിലാണ് സംഭവം.

ഇവയൊക്കെ ഉപയോഗിക്കുന്നത് ഒളിച്ചോട്ടം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയമം നടപ്പിലാക്കിയത് മുതല്‍ ഗ്രാമത്തിലെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതായി ഗ്രാമത്തലവന്‍ പ്രേം സിംഗ് അവകാശപ്പെട്ടു.  തങ്ങളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികളെ ജീന്‍സ് ധരിക്കാന്‍ അനുവദിക്കില്ല. അവര്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി അതും നിരോധിച്ചിട്ടുണ്ട്.

ഈ രണ്ടു വസ്തുക്കളും അവരെ നശിപ്പിക്കുമെന്ന് പറയുന്നില്ല, പക്ഷെ, അതവര്‍ക്ക് അനുയോജ്യമല്ലെന്ന് സിംഗ് പറഞ്ഞു. അതേസമയം, ഈ ഉത്തരവ് വളരെ വിചിത്രമാണെന്നാണ് ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ പ്രതികരണം.

പുരുഷന്മാരുടെ മാനസികാവസ്ഥയിലാണ് പ്രശ്‌നങ്ങളിരിക്കുന്നത്, തങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളിലല്ല. വസ്ത്രധാരണം നോക്കി അവര്‍ എങ്ങിനെയാണ് സ്ത്രീയുടെ വ്യക്തിത്വത്തെ അളക്കുന്നതെന്ന് ഗ്രാമത്തിലെ പെണ്‍കുട്ടികളിലൊരാള്‍ ചോദിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*