ഈ മമ്മൂട്ടി ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തില്ലെങ്കില്‍ ഞാന്‍ ഈ പണിനിര്‍ത്തും; വെല്ലുവിളിയുമായി സംവിധായകന്‍ രംഗത്ത്…

നടന്‍ ജോയ് മാത്യു കഥയെഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന മമ്മൂട്ടി ചിത്രം റിലീസിനു മുന്പ് തന്നെ ശ്രദ്ധ നേടുകയാണ്. ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ഷട്ടര്‍ എന്ന ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

അതുകൊണ്ട് അങ്കിള്‍ എന്ന സിനിമയെപ്പറ്റി കൂടുതലറിയാന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തിരക്ക് കൂട്ടുകയാണ്.  ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങളധികവും.

ഷട്ടര്‍ സിനിമയ്ക്ക് ശേഷം ജോയ് മാത്യുവിന്റെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നെന്നും ആ സിനിമയ്ക്കും മേലെയാണോ അങ്കിള്‍ എന്നും ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ എന്ന സിനിമ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കുമെന്നുമാണ് ജോയ് മാത്യു മറുപടി പറഞ്ഞത്.

അങ്കിള്‍ മികച്ചതല്ലെങ്കില്‍ ഈ പണി നിര്‍ത്തുമെന്നും ജോയ് മാത്യു പറഞ്ഞു. ചിത്രം സസ്‌പെന്‍സിന്റെ പൊടിപൂരമായിരിക്കുമെന്നും ഷട്ടര്‍ പോലെ ഒരു ക്ലാസ് ചിത്രമായിരിക്കുമെന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജോയ് മാത്യു പറയുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*