ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഷെയ്ഖിന് വിറ്റു; ഒടുവില്‍ രക്ഷപ്പെടുത്തിയത് ഇങ്ങനെ…

ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ
യുവതിയെ ഏജന്റ് ഷെയ്ഖിന് വിറ്റു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് വുമണിന്റെ ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നു ഏജന്റെന്ന് ഷാര്‍ജയില്‍ നിന്ന് രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ ഏജന്റാണ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചത്. ഇയാള്‍ പണം വാങ്ങി തന്നെ ഷെയ്ഖിന്റെ അടിമയായി വില്‍ക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തരപ്പെടുത്തിയതായി ധരിപ്പിച്ച് മാര്‍ച്ച് 18 നാണ് യുവതിയെ ഇയാള്‍ ഷാര്‍ജയിലേക്ക് അയച്ചത്. എന്നാല്‍ താന്‍ ഷാര്‍ജയിലെത്തിയപ്പോള്‍ ഒരു ഷെയ്ഖിന്റെ ഓഫീസില്‍ തടഞ്ഞുവെയ്ക്കപ്പെട്ടതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് അയാള്‍ തന്നെ ബഹ്‌റൈനിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഒമാനിലെത്തിച്ചു. വീട്ടുജോലിക്കായാണ് അവിടെ കൊണ്ടുവന്നതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. കഠിനമായ ജോലികളാണ് ഇവിടെ ചെയ്യേണ്ടിരുന്നത്.

India Minister of External Affairs Sushma Swaraj addresses the 72nd Session of the United Nations General assembly at the UN headquarters in New York on September 23, 2017. / AFP PHOTO / Bryan R. Smith

തനിക്ക് മതിയായ ഭക്ഷണം നല്‍കിയിരുന്നുമില്ല. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയായി.
ഇതേതുടര്‍ന്ന് യുവതി നാട്ടിലുള്ള മാതാവിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശപ്രകാരം മസ്‌കറ്റിലുള്ള ഇന്ത്യന്‍ എംബസി ഇടപെട്ട് യുവതിയെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു. ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍പ്പെട്ട് തൊഴിലന്വേഷകര്‍ വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.

 

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*