ദുൽഖർ സൽമാന്റെ എ ബി സി ഡിയുടെ തെലുങ്ക് റീമേക്കിൽ നായകനാകുന്നത് അല്ലു….

എ ബി സി ഡിയുടെ തെലുങ്ക് റീമേക്കിൽ അല്ലു സിരിഷ് നായകനാവുന്നു.അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി (എ ബി സി ഡി ) എന്ന സിനിമയിൽ ദുൽഖർ സൽമാനും ഗ്രിഗറിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

അമേരിക്കയിൽ ജനിച്ചു വളർന്ന രണ്ടു യുവാക്കൾ അവരുടെ മാതൃനാടായ കേരളത്തിൽ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥാ പശ്ചാത്തലം.തീയറ്ററിൽ വൻ വിജയവുമായി മാറിയിരുന്നു ഈ സിനിമ.

ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു.അല്ലു അർജുന്റെ സഹോദരനായ അല്ലു സിരീഷാണ് സിനിമയിൽ നായകനാവുന്നത്.നവാഗതനായ സഞ്ജീവ് റെഡ്‌ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.മധുര ശ്രീധറാണ് സിനിമ നിർമ്മിക്കുന്നത്.

അല്ലു സിരീഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വെച്ചത്.ബാക്കി താരങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ട്വീറ്റിലുണ്ട്.1971 ബിയോണ്ട് ദി ബോർഡേഴ്സ് എന്ന സിനിമയിൽ മോഹൻലാലിനോപ്പവും അല്ലു സിരീഷ് അഭനയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*