ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം ജില്ലാ കോടതി അനുമതി നല്കി. കമ്മാരസംഭവത്തിന്റെ റിലീസിനായി സിങ്കപ്പൂര്‍, ദുബൈ എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി. ഏപ്രില്‍ 25 മുതല്‍ മെയ് നാലുവരെയാണ് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്
ദിലീപിന് നാലുദിവസം വിദേശത്തുപോകാന്‍ ഹൈക്കോടതി മുമ്പും അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു തന്റെ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബൈയില്‍ പോയത്.
നടിയെ അക്രമിച്ച കേസില്‍ വിചാരണ നേരിടുകയാണ് ദിലീപ്. ഈ സാഹചര്യത്തില്‍ വിദേശ യാത്രകള്‍ക്ക് കോടതിയുടെ പ്രത്യേകം അനുമതി ആവശ്യമാണ്.