ധോണി മികച്ച നായകനായത് എന്തുകൊണ്ട്?; ഇര്‍ഫാന്‍ പത്താന് പറയാനുള്ളത്…

ലോകക്രിക്കറ്റ് ചരിത്രമെടുത്താല്‍ മികച്ച നായകന്‍മാരുടെ പട്ടികയില്‍ എം.എസ് ധോണിക്ക് ഒരു സ്ഥാനമുണ്ടെന്ന് ഉറപ്പാണ്. ശരാശരി താരത്തെ പോലും സമര്‍ഥമായി ഉപയോഗിക്കുന്നതില്‍ ധോണിയുടെ സാമര്‍ഥ്യം മറ്റ് ക്യാപ്റ്റന്‍മാര്‍ക്ക് മാതൃകയാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു.

കാരണങ്ങള്‍ നിരത്തിയാണ് ഇര്‍ഫാന്‍ പറയുന്നത് ധോണി എന്തുകൊണ്ടാണ് മികച്ച ലീഡറായതെന്ന്. ആര്‍ക്കും ധോണിയുടെ അടുത്ത് വന്ന് സംസാരിക്കാം. സീനിയര്‍ താരമെന്നോ ജൂനിയര്‍ താരമെന്നോ വ്യത്യാസമില്ല. ഫ്രീയായി അദ്ദേഹത്തോട് ഇടപെടാനാകും. സംസാരിക്കുമ്പോള്‍ അദ്ദേഹം നിങ്ങളുടെ വാക്കുകള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കും.

നിങ്ങളുടെ മനസിലുള്ള ആശയങ്ങളും സംശയങ്ങളും ധോണിയോട് തുറന്നു സംസാരിക്കാം. ഒരു നല്ല ക്യാപ്റ്റന്‍ തന്റെ സഹതാരങ്ങളെ ശ്രവിക്കുന്നയാള്‍ കൂടിയാകണമെന്ന് ഇര്‍ഫാന്‍ പറയുന്നു. ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും പത്താന്‍ ധോണിയുടെ കീഴില്‍ കളിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് ചെറിയൊരു അവധിയെടുത്ത പത്താന്‍ ഇപ്പോള്‍ കോച്ചിംഗ് റോളിലാണ്. ഒപ്പം കമന്ററിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഐപിഎല്‍ കമന്ററി സംഘത്തിനൊപ്പമാണ് പത്താന്‍ ഇപ്പോള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*