ചികിത്സയ്‌ക്കെത്തിയ 27കാരിയെ ജീവനോടെ എബാം ചെയ്ത് ആശുപത്രി അധികൃതര്‍….

ഈ 27കാരിയുടെ മരണം ഏവരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു. ചികിത്സയ്‌ക്കെത്തിയ യുവതിയെ ജീവനോടെ എബാം ചെയ്തു ആശുപത്രി ജീവനക്കാര്‍. ലോകത്തെവിടെയും കേള്‍ക്കാന്‍ കഴിയാത്ത് വിധത്തിലുള്ള മെഡിക്കല്‍ അനാസ്ഥ. റഷ്യയിലെ മോസ്‌കോയിലെ ഉലിയനോവോസ്‌ക് എന്ന സ്ഥലത്താണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനോടെ എബാം ചെയ്തത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് പൊലിഞ്ഞത് ഈ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളായിരുന്നു.

എക്കറ്റരീന എന്ന ഇരുപത്തേഴുകാരിയുടെ ശരീരത്തില്‍ ആശുപത്രി ജീവനക്കാര്‍ കുത്തിവച്ചത് ഫോര്‍മാലിന്‍. മരിച്ചവരുടെ ശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. യുവതിയ്ക്ക് ജീവനുണ്ടെന്ന് മനസിലായതോടെ യുവതിയുടെ ശരീരത്തില്‍ നിന്ന് ഫോര്‍മാലിന്‍ നീക്കം ചെയ്യാനുള്ള ശ്രമം പാഴാവുകയാവുകയായിരുന്നു. കോമ അവസ്ഥയിലായ യുവതി മരണത്തിന് കീഴടങ്ങി. ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നായിരുന്നു മരണം.

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനാണ് എക്കറ്റരീന ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ശസ്ത്രക്രിയയുടെ മുറിവ് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും ആരോപണത്തില്‍ പറയുന്നതു പോലെയല്ല സംഭവമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ആശുപത്രി ജീനക്കാരുടെ അശ്രദ്ധ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

മകള്‍ക്ക് സംഭവിച്ച ദുരിതത്തില്‍ വേദനിക്കുകയാണ് ഈ അമ്മ. ഒരു ഡോക്ടര്‍ വന്ന് ചികിത്സയില്‍ പാകപ്പിഴ സംഭവിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് എക്കറ്റരീനയുടെ അമ്മ പറയുന്നു. മകളുടേത് കൊലപാതകമാണെന്ന് പറയുന്ന അമ്മ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*