ചെന്നൈയുടെ സുപ്പര്‍ താരം അടുത്ത മത്സരത്തില്‍ കളിക്കാന്‍ തിരിച്ചെത്തുന്നു…!!

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്. പരിക്ക് മൂലം നിരവധി സൂപ്പര്‍ താരങ്ങളാണ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പരിശീലനത്തിനിടയിലും മത്സരത്തിനിടയിലുമാണ് മിക്ക താരങ്ങളെയും പരിക്ക് പിടികൂടിയത്. ഇപ്പോഴിതാ ചെന്നൈയ്ക്ക് ആശ്വസിക്കാവുന്ന ഒരു വാര്‍ത്ത. പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയ് അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന.താരം തിരിച്ചെത്തുകയാണെങ്കില്‍ രണ്ടു മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ അമ്പാട്ടി റായുഡു മധ്യനിരയിലിറങ്ങിയേക്കും.

ഐപിഎല്ലിന് മുമ്പ് തന്നെ മിച്ചല്‍ സാന്റ്‌നര്‍ പരിക്കേറ്റ് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഡുപ്ലെസിസ് അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന പരിക്കേറ്റ് മൂന്നു മത്സരങ്ങള്‍ കളിക്കില്ല. ആദ്യ മത്സരത്തില്‍ പരിക്കേറ്റ കേദാര്‍ ജാദവിന് ഈ സീസണില്‍ തന്നെ കളിക്കാനാകില്ല. ആ സാഹചര്യത്തില്‍ ജാദവിന് പകരക്കാരനായി ഇംഗ്ലീഷ് താരം ഡേവിഡ് വില്ലിയെ ചെന്നൈ ടീമിലെത്തിച്ചു. എന്നാല്‍ വില്ലി ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കില്ലെന്നുമാണ് സൂചന.

ഓപ്പണറുടെ റോളില്‍ മുരളി വിജയ് തിരിച്ചുവരുന്നതും, വാട്‌സണിന്റെയും സാം ബില്ലിംഗ്‌സിന്റെയും മികച്ച ഫോമും ചെന്നൈയ്ക്ക് ആശ്വസിക്കാവുന്ന കാര്യങ്ങളാണ്. ഞായറാഴ്ച്ച രാത്രി എട്ടുമണിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ചെന്നൈ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒന്നാമത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*