കാര്‍ കാണാതായതിന് പിന്നിലെ പ്രതിയെ കണ്ടെത്തിയെങ്കിലും പൊലീസിന് കേസെടുക്കാന്‍ സാധിച്ചില്ല ; കാരണം ഇതാണ്…!!

കാര്‍ കാണാതായതിന് പിന്നിലെ പ്രതിയെ കണ്ടെത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. ചൈനയിലെ ക്വിങ്ഡാവോവിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.

കാറുടമയായ ഹ്വയാങ് വാഹനം ഒരു കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത് തിരക്കിട്ട് പുറത്തിറങ്ങി. അല്‍പ്പ സമയത്തിന് ശേഷം കടയില്‍ നിന്നും ഇറങ്ങി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പോയപ്പോള്‍ അവിടെ ഇദ്ദേഹത്തിന്റെ വാഹനം ഇല്ലായിരുന്നു. കാറിനുള്ളില്‍ കുറച്ച് പണവും ഉണ്ടായിരുന്നു.

പരിഭ്രാന്തനായ ഇദ്ദേഹം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. അവസാനം പൊലീസെത്തി ഹ്വയാങിന്റെ കാര്‍ 50 മീറ്റര്‍ അകലെ നിന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ സത്യം വെളിച്ചത്ത് വന്നത്.

ഹ്വയാങ് കാറില്‍ നിന്നും ഇറങ്ങുന്ന സമയത്ത് വാഹനത്തിനുള്ളിലെ പാര്‍ക്കിംഗ് ബ്രൈക്ക് ഇടാന്‍ മറന്നു പോയിരുന്നു. ഇത് കാരണം കാറ്റിന്റെ ദിശയിലേക്ക് കാര്‍ നിങ്ങുകയായിരുന്നു, 50 മീറ്റര്‍ ദൂരത്തോളം കാര്‍ ഇത്തരത്തില്‍ നീങ്ങി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*