ബസ് യാത്രയ്ക്കിടെ അപസ്മാരം വന്നു; ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചില്ല; യാത്രക്കാരന് ദാരുണാന്ത്യം..!!

യാത്രക്കിടെ ബസില്‍ വച്ച് കുഴഞ്ഞ് വീണ യാത്രക്കാരന്‍ ചികില്‍സ കിട്ടാതെ മരിച്ചു. ട്രിപ്പ് മുടങ്ങുമെന്നുപറഞ്ഞ് ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വയനാട് സ്വദേശി ലക്ഷ്മണന്‍ മരിച്ചത്.

ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിക്കാതെ അരമണിക്കൂറോളമാണ് ബസ് ഓടിയത്. യാത്രയ്ക്കിടെ ലക്ഷ്മണന് അപസ്മാരബാധ ഉണ്ടായിരുന്നു. തീര്‍ത്തും അവശനായ ഇദ്ദേഹത്തെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹയാത്രികര്‍ ആവശ്യപ്പെട്ടിട്ടും ട്രിപ്പ് മുടങ്ങുമെന്ന കാരണം ഉന്നയിച്ച് ബസ് ജീവനക്കാര്‍ അതിന് തയ്യാറായില്ല. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇടപ്പളളി പളളിക്കു മുമ്പില്‍ ലക്ഷ്മണനെ ഇറക്കി വിട്ടു.

ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ ലക്ഷ്മണന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. അരമണിക്കൂറിലധികം നേരമാണ് ബസ് ലക്ഷ്മണനെയും കൊണ്ട് ഓടിയത്. ലക്ഷ്മണന്റെ സഹപ്രവര്‍ത്തകരുടെ പരാതിയില്‍ എളമക്കര പൊലീസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*