ബൈക്കിന്റെ വിലയ്ക്ക് ഒരു കാർ ബജാജ് ക്യൂട്ട് ; നാനോയുടെ കരുത്തനായ എതിരാളി…

ഏറ്റവും വിലകുറഞ്ഞ ചെറുകാർ എന്ന ഖ്യാതി ടാറ്റ നാനോയ്ക്ക് നഷ്ടപ്പെട്ടേക്കുമോ ?
ബജാജിന്റെ ക്യൂട്ട് ആണ് ഈ ശ്രേണിയിൽ നാനോയുടെ കരുത്തനായ എതിരാളിയായി അവതരിച്ചിരിക്കുന്നത്. 2012 ഓട്ടോ എക്സ്പോയിൽ ലോകത്തിലെ ഏറ്റവും ചെറിയ കാറായ ക്യൂട്ടിനെ ബജാജ് അവതരിപ്പിച്ചിരുന്നു എങ്കിലും ഇന്ത്യയിൽ വിപണനം നടത്തിയിരുന്നില്ല.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നുരണ്ട് പൊതു താല്പര്യ ഹർജികൾ കോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാൽ ആണ് അന്ന് വിതരണാനുമതി ബജാജിന് ലഭിക്കാതിരുന്നത്. ആ കടമ്പ മറികടക്കുന്നതോടെ ക്യൂട്ട് ഇന്ത്യൻ നിരത്തുകളിലും നിറസാന്നിധ്യമാകും.

ലോകത്തിലെ ഏറ്റവും ചെറിയ കാറായ ക്യൂട്ട് പല വിദേശരാജ്യങ്ങളിലും ഇതിനോടകം വൻ സ്വീകാര്യത നേടി കഴിഞ്ഞു.  ചിലവ്​ ചുരുക്കലിന്റെ ഭാഗമായി എ സി, പവർ സ്​റ്റിയറിങ്​, പവർ വിൻഡോസ്​, ഒാഡിയോ സിസ്​റ്റം എന്നിവ വാഹനത്തിൽ നൽകിയിട്ടില്ല. ഒാറഞ്ച്​, ചുവപ്പ്​, വയലറ്റ്​, പച്ച, വെള്ള, കറുപ്പ്​ എന്നീ നിറങ്ങളിൽ ക്യൂട്ട്​ ലഭ്യമാകും.

216.6 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണ്​ ക്യൂട്ടിനെ കുതിപ്പിക്കുന്നത് . മണിക്കൂറിൽ 70 കിലോമീറ്ററാണ്​ പരമാവധി വേഗത. 36 കിലോമീറ്ററാണ്​ ഇന്ധനക്ഷമത. വില തന്നെയാണ്​ ക്യൂട്ടിന്റെ സവിശേഷത ​. 1.2 ലക്ഷം രൂപക്ക്​ ക്യൂട്ട്​ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ്​ സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*