ഭര്‍ത്താക്കന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഭാര്യമാരെത്തി; സാക്ഷി ഹാപ്പിയായി; അവസാനം അനുഷ്‌ക…

ഐപിഎല്ലില്‍ ഇന്നലെ സുഹൃത്തുക്കള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ തമ്മിലുള്ള മത്സരം ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. ഇരുവരെയും പ്രോത്സാഹിപ്പിക്കാന്‍ ഭാര്യമാരും എത്തിയിരുന്നു. കളിയില്‍ കൊഹ്ലി ടീം തോറ്റതോടെ അനുഷ്‌ക നിരാശയിലായി. എന്നാല്‍ ധോണിയുടെ ഭാര്യയും കുഞ്ഞും ആതീവ സന്തോഷത്തിലായിരുന്നു.

ഭര്‍ത്താക്കന്മാരുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരുന്ന രണ്ട് ഭാര്യമാരേയാണ് ഗ്യാലറിയില്‍ കാണികള്‍ കണ്ടത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍ത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ചെന്നൈ രണ്ട് പന്തു ശേഷിക്കെ മറികടന്നു.

 

ഒരിക്കല്‍ കൂടി കൂറ്റന്‍ സ്‌കോര്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂരിന് വിരാട് കോഹ്‌ലിയെ തുടക്കത്തിലെ നഷ്ടമായെങ്കിലും ആഫ്രിക്കന്‍ കരുത്തില്‍ ഇന്നിങ്‌സ് കുതിച്ചു. ഇരുവരും 53 പന്തില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30 പന്തില്‍ 68 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിന് കരുത്തായി.

53 റണ്‍സെടുത്ത ഡികോക്കിന് പുറത്താക്കി ബ്രാവോ ചെന്നൈയെ മല്‍സരത്തിലേയ്ക്ക് തിരികെയത്തിച്ചു. രണ്ട് വിക്കറ്റ് നേടി ഇമ്രാന്‍ താഹിര്‍ ചേര്‍ന്നതോടെ ബാംഗ്ലൂര്‍ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു.

അവസാന ഓവറുകളില്‍ 17 പന്തില്‍ 32 റണ്‍സ് നേടിയ മന്‍ദീപ് സിങ്ങിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ബാറ്റിങ്ങാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത് . തുടക്കത്തിലെ വാട്‌സനെ നഷ്ടമായെങ്കിലും അമ്പട്ടി റായിഡുവും റെയ്‌നയും ചേര്‍ന്നതോടെ ചെന്നൈ സ്‌കോര്‍ അഞ്ചോവറില്‍ അന്‍പത് കടന്നു.

 

പവര്‍പ്ലേ പൂര്‍ത്തിയായതോടെ ചെന്നൈ വിക്കറ്റുകളും ഇടവേളകളില്‍ വീണുതുടങ്ങി . റെയ്‌നയും ബില്ലിങ്‌സും ജഡേയജയും പുറത്തായതോടെ ചെന്നൈ സമ്മര്‍ദത്തിലായി.! ആറാമനായി ക്യാപ്റ്റന്‍ കൂള്‍ ധോണിയെത്തിയതോടെ െചന്നൈ സ്‌കോറിങ് വേഗത്തിലായി. 14ാം ഓവറില്‍ പവന്‍ നേഗിയെ രണ്ടുതവണ അതിര്‍ത്തികടത്തി

അമ്പാട്ടി റായിഡു 82 റണ്‍സെടുത്ത് റണ്‍ ഔട്ടായതോടെ ധോണിക്ക് കൂട്ടായി ബ്രാവോ. മൂന്ന് വൈഡുകള്‍ എറിഞ്ഞ് സിറാജ് 19ാം ഓവറില്‍ നല്‍കിയത് 14 റണ്‍സ് . 29 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച് ധോണി ഫിനിഷറുടെ റോള്‍ ഭംഗിയാക്കിയതോടെ രണ്ട് പന്ത് ബാക്കിനില്‍ക്കെ ചെന്നൈ വിജയലക്ഷ്യം മറികടന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*