Breaking News

ബയേണിന്റെ ഈ സൂപ്പര്‍ താരങ്ങള്‍ ഒരു വര്‍ഷം കൂടി ക്ലബില്‍ തുടരും…!

ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരങ്ങളെ ഒരു വര്‍ഷം കൂടി ക്ലബില്‍ നിലനിര്‍ത്തുന്നു. വെറ്റന്‍ താരങ്ങളായ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയെയും ഹോളണ്ട് താരം അര്‍ജെന്‍ റോബനെയുമാണ് ബയേണ്‍ മ്യൂണിക്ക് 2019 വരെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടേയും ക്ലബുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും ധാരണയായി.

രണ്ടുപേരും ജൂണില്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകും. കഴിഞ്ഞ ആഴ്ചയില്‍ ബയേണ്‍ മ്യൂണിക്ക് ചെയര്‍മാന്‍ കാള്‍ ഹെയ്ന്‍സ് രണ്ടുപേരുടേയും കരാര്‍ നീട്ടുന്നതിനെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. നേരത്തെ പല ചൈനീസ് ക്ലബുകളും, തുര്‍ക്കി, ഖത്തര്‍, അമേരിക്കന്‍ ക്ലബുകളും റിബറിക്കും റോബനുമായും രംഗത്ത് വന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*