ബാഴ്‌സയില്‍ നിന്ന് യുവന്റസിലേക്ക് കൂടുമാറി ഫ്രഞ്ച് താരം..!!

ബാഴ്‌സയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സൂപ്പർ താരം യുവന്റസിലേക്ക് ചേക്കേറുന്നു. ഇറ്റാലിയന്‍ വമ്പന്‍ ക്ലബായ യുവന്റസിലേക്ക് ചേക്കാറാന്‍ ഫ്രഞ്ച് താരമായ ലൂകാസ് ഡിഗ്‌നെ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സ മാനേജ്‌മെന്റും ഇക്കാര്യത്തില്‍ സമ്മതം മൂളിയിട്ടുണ്ട്. പാരീസ് സെന്റ് ജെര്‍മനില്‍ നിന്നും ലോണില്‍ റോമയില്‍ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് താരത്തെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്.

മികച്ച ഫോമില്‍ കളിക്കുന്ന ബാഴ്‌സയുടെ ലെഫ്റ്റ് വിങ്ങ് ബാക്കായ ജോര്‍ദി ആല്‍ബയെ മറികടന്ന് ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ ഡിഗ്‌നയ്ക്ക് ബുദ്ധിമുട്ടാകും. കൂടാതെ ലാ മാസിയയിലൂടെ ഉയര്‍ന്നു വന്ന ആല്‍ബക്ക് ബാഴ്‌സയുടെ ശൈലിയുമായി എളുപ്പത്തില്‍ ഇണങ്ങിച്ചേരാനും കഴിയും. എന്നാലും കഴിഞ്ഞ സെല്‍റ്റ വിഗോയുമായി സമനിലയില്‍ പിരിഞ്ഞ മത്സരമടക്കം ഈ സീസണില്‍ 19 മത്സരങ്ങള്‍ ബാഴ്‌സക്കു വേണ്ടി ബൂട്ടണിയാന്‍ ഫ്രഞ്ച് താരത്തിനു കഴിഞ്ഞിട്ടുണ്ട്.

താരത്തെ ലോണില്‍ വാങ്ങി പിന്നീട് സ്വന്തമാക്കാമെന്ന പദ്ധതിയാണ് യുവന്റസിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍ ലീഗില്‍ താരത്തിനുള്ള പരിചയവും യുവന്റസിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. നിലവില്‍ ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ യുവന്റസില്‍ കളിക്കുന്ന ബ്രസീലിയന്‍ താരം അലക്‌സ് സാന്‍ഡോ അടുത്ത സീസണില്‍ ചെല്‍സിയിലേക്കു ചേക്കറാന്‍ സാധ്യതയുണ്ടെന്ന സൂചനകളും ഡിഗ്‌നയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ വമ്പന്മാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*