Breaking News

അയോദ്ധ്യ ഭൂമിതർക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും..!!

അയോദ്ധ്യ ഭൂമിതർക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോർഡ്, നിർമോഹി അക്കാഡ, രാംലല്ല എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷിചേരാനായി നൽകിയ അപേക്ഷകളെല്ലാം കഴിഞ്ഞ തവണ കോടതി തള്ളിയിരുന്നു. അയോധ്യ കേസ് ഒരു ഭൂമി തർക്ക കേസ് എന്ന നിലയിൽ മാത്രമെ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*