അവളൊരു സന്യാസിയെപ്പോലെയാണ്; വളരെ ശാന്തയാണ്: ദീപികയെക്കുറിച്ച് രണ്‍വീര്‍ പറയുന്നു…!!

വിരാട്-അനുഷ്‌ക വിവാഹ ശേഷം ബോളിവുഡ് കാത്തിരിക്കുന്നത് ദീപികയുടെയും രണ്‍വീറിന്റെയും വിവാഹമാണ്. ഈ വര്‍ഷം അവസാനം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് കരുതുന്നത്.

എന്റെ ജീവിതത്തിലെ സ്‌പെഷല്‍ വ്യക്തിയാണ് ദീപികയെന്ന് രണ്‍വീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദീപിക ഗംഭീര നടിയാണ്. കോക്‌ടെയില്‍ എന്ന ചിത്രത്തിന് ശേഷമാണ് അവളുടെ കഴിവുകളെ ആളുകള്‍ തിരിച്ചറിഞ്ഞത്. പക്ഷേ ഞാന്‍ ആദ്യം മുതല്‍ക്കേ അവളെ ശ്രദ്ധിക്കുമായിരുന്നു. ഗോലിയോന്‍ കി രാസലീല, ബാജിറാവു മസ്താനി, പത്മാവത് ചിത്രങ്ങളിലൂടെ അവളുടെ ഡെഡിക്കേഷന്‍ ഞാന്‍ കണ്ടതാണ്.

ഒരേ സമയം രണ്ട് ഷിഫ്റ്റുകളിലായി സിനിമ ചെയ്യുന്ന താരങ്ങളെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ രാം ലീലയുടെ ഷൂട്ടിംഗ് സമയത്ത് ചെന്നൈ എക്‌സ്പ്രസ്,യേ ജവാനി ഹേ ദിവാനി എന്നീ സിനിമകളുടെ ഷൂട്ടിങിനും ദീപിക പോകുമായിരുന്നു. എനിക്ക് അവളുടെ ആ ഉന്മേഷം ഇഷ്ടമാണ്. എല്ലാ കാര്യങ്ങള്‍ക്കും അവള്‍ ശാന്തയാണ്. ഒരു സന്ന്യാസിയെപോലെയാണ് ചില സമയങ്ങളില്‍. പുറമെ കാണുന്ന സൗന്ദര്യം അവളുടെ അകത്തുമുണ്ട്.

വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ഞങ്ങള്‍ തിരക്കിലാണ്. വിവാഹത്തെക്കുറിച്ച് എന്തെങ്കിലും തീരുമാനം ആകുമ്പോള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നതാണ്. രണ്‍വീര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*