അട്ടപ്പാടിക്ക് സന്തോഷ് പണ്ഡിറ്റിന്റെ വിഷു കൈനീട്ടം; അട്ടപ്പാടിയിലെ കുടിവെള്ള സൗകര്യത്തിനായി സന്തോഷ് പണ്ഡിറ്റ് എത്തിച്ച്‌ നല്‍കിയത് 5000 ലിറ്ററിന്റെ രണ്ട്..!!

വിഷു ദിവസം അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സന്തോഷ് പണ്ഡിറ്റിന്റെ സഹായം. കുടിവെള്ള സൗകര്യത്തിനായി 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളാണ് സന്തോഷ് പണ്ഡിറ്റ് എത്തിച്ചു നല്‍കിയത്. ഫേസ്‌ബുക്കിലുടെ ചിലര്‍ അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. അതോടെ വിഷുക്കാലത്ത് അട്ടപ്പാടിയില്‍ എത്തുകയായിരുന്നു താരം അഞ്ചു ദിവസം അവരുടെ കൂടെ ചിലവഴിച്ചു. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഈ വിവരം ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Dear Facebook family,

ഈ വിഷുക്കാലം ഞാന്‍ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഇവിടെയാണ്. 5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്. ഇവിടുത്തെ ചില ഊരുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവര്‍ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു. ഇതിന്മേല്‍ ഈ പ്രശ്ദം പരിഹരിക്കുവാന്‍ ഞാന്‍ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവര്‍ക്ക് ഉയര്‍ന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാന്‍. ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാന്‍ 15 മിനിറ്റൊക്കെ എടുക്കുമത്രേ.

ഞാന്‍ വിഷയം പല വീടുകളും സന്ദര്‍ശിച്ച്‌ നേരില്‍ പഠിക്കുകയും അവരുടെ അഭൃര്‍ത്ഥന പരിഗണിച്ച്‌ 5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച്‌ 164 ഓളം കുടുംബങ്ങള്‍ക്കു കുടി വെള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

164 വീടുകളില്‍ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല. ഒന്നര സെന്റ് ഭൂമിയില്‍ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളില്‍ സന്ദര്‍ശിച്ച എനിക്ക് നെരില്‍ ബോധ്യപ്പെട്ടു. മറ്റു വീടുകളില്‍ സാമ്ബത്തിക പ്രശ്നം കാരണം ഇതൊന്നും ഉണ്ടാക്കുവാന്‍ പറ്റുന്നില്ല. എന്റെ അടുത്ത പര്യടനത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു. 2012 ലും, 2017 ലും ഈ മേഖലയില്‍ ഞാന്‍ ചില സഹായങ്ങള്‍ ചെയ്തിരുന്നു.

മലവെള്ളം വരുമ്ബോള്‍ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളില്‍ ആനയും, കാട്ടു പന്നിയുടെ ശല്യവും, വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്നവും അവരെന്നെ ധരിപ്പിച്ചു. കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവര്‍ നേരിടുന്നു. ഭൂരിഭാഗം വീടുകളില്‍ സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ശ്രമിച്ചു.

കഴിഞ്ഞ ഓണത്തിലും ഞാന്‍ അട്ടപ്പാടിയിലായിരുന്നു. ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*