അന്ന് ഞാന്‍ കുടുങ്ങിയേനെ, ആ കേസ്സില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയത് ചാക്കോച്ചന്‍;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജു മേനോന്‍ രംഗത്ത്..!!

മലയാളത്തില്‍ അടുത്തിടെ വന്ന താരക്കൂട്ടുകെട്ടുകളില്‍ ഏറെ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട ഒന്നായിരുന്നു ബിജു മേനോന്‍- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് മുഖ്യകഥാപാത്രങ്ങളായ നിരവധി ചിത്രങ്ങള്‍ ഹിറ്റ് ചിത്രം ഓര്‍ഡിനറിക്ക് ശേഷമെത്തി.

വ്യക്തിപരമായും ഇരുവരു നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. തനിക്ക് സംഭവിക്കാമായിരുന്ന ഒരു പ്രശ്‌നത്തില്‍ നിന്ന് രക്ഷപെട്ടത് ചാക്കോച്ചന്റെ ഉപദേശം സ്വീകരിച്ചതു കൊണ്ടാണെന്ന് അടുത്തിടെ ഒരു എഫ്‌എം അഭിമുഖത്തില്‍ ബിജു മേനോന്‍ വ്യക്തമാക്കി. ‘
‘ഭയങ്കര ബുദ്ധിമാനാണ് ചാക്കോച്ചന്‍.

ചില തീരുമാനങ്ങള്‍ എടുക്കാനും സംശയങ്ങള്‍ ചോദിക്കാനും ഞാന്‍ അവനെ സമീപിക്കാറുണ്ട്. അഞ്ച് വര്‍ഷം മുമ്ബാണ്. പുതിയ വണ്ടി എടുത്ത് അത് റജിസ്റ്റര്‍ ചെയ്യുന്ന കാര്യം ഞാന്‍ അവനോട് ചോദിച്ചിരുന്നു. പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്യണെന്നായിരുന്നു എന്റെ മനസ്സില്‍.

‘അത് വേണ്ടടാ, നമ്മളൊക്കെ അറിയുന്ന ആളുകളല്ലേ, നാളെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ വലിയ കുഴപ്പമായി മാറും.’ഇങ്ങനെയാണ് ചാക്കോച്ചന്‍ പറഞ്ഞത്. അന്ന് അത് കേട്ടില്ലായിരുന്നെങ്കില്‍ ഈയിടെ വന്ന ആ ലിസ്റ്റില്‍ എന്റെ പേരും വന്നേനേ’ ബിജുമേനോന്‍ പറയുന്നു.

നികുതി ലാഭിക്കാനായി പോണ്ടിച്ചേരിയില്‍ വ്യാജ വിലാസം ഉപയോഗിച്ച്‌ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്ന പേരില്‍ എംപി കൂടിയായ സുരേഷ് ഗോപിയും നടി അമല പോളും കേസ് നേരിടുകയാണ്. പിഴവ് സമ്മതിച്ച ഫഹദ് ഫാസില്‍ പിഴയടച്ച്‌ കേസ് അവസാനിപ്പിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*