അഞ്ചു വര്‍ഷത്തെ കരാറുണ്ട്; ഒരു സീസണ്‍ കളിക്കാന്‍ വേണ്ടിയല്ല ബാഴ്‌സയിലേക്ക് വന്നതെന്ന് നെയ്മറിന്റെ പകരക്കാരന്‍..!!

സീസണ്‍ ആരംഭിച്ചപ്പോഴാണ് നെയ്മറിന്റെ പകരക്കാരനായി ഒസ്മാന്‍ ഡെംബലയെ ബാഴ്‌സയില്‍ എത്തിച്ചത്. അതും ആ സമയത്തെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് താരം ടീമിലെത്തിയത്. നെയ്മര്‍ അപ്രതീക്ഷിതമായി ബാഴ്‌സ വിട്ടപ്പോഴാണ് പകരക്കാനായി റെക്കോര്‍ഡ് തുക മുടക്കി ഡെംബലയെ സ്വന്തമാക്കിയത്. മികച്ച കൗമാര താരത്തിനുള്ള ഫിഫയുടെ അവാര്‍ഡിന് രണ്ടാം സ്ഥാനം ലഭിച്ച താരമാണ് ഡെംബലെ. എങ്കിലും ബാഴ്‌സയില്‍ അത്ര നല്ല നാളുകളല്ല ഡെംബലെയ്ക്ക്.

വാല്‍വെര്‍ദ്ദേക്കു കീഴില്‍ അവസരങ്ങള്‍ കുറവായ ഡെംബലയെക്ക് അടുത്ത സീസണില്‍ ടീം വിടാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് താരം തന്നെ രംഗത്തെത്തി. ഒരു അഭിമുഖത്തിലാണ് താരം തന്റെ ഭാവിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു സീസണ്‍ കളിക്കാന്‍ വേണ്ടിയല്ല താന്‍ ബാഴ്‌സയില്‍ എത്തിയതെന്നും ബാഴ്‌സയുമായി അഞ്ചു വര്‍ഷത്തെ കരാറാണ് തനിക്കുള്ളതെന്നും താരം പറഞ്ഞു. വളരെക്കാലം ബാഴ്‌സയില്‍ തന്നെ തുടരാനാണ് തന്റെ പദ്ധതിയെന്ന് താരം വെളിപ്പെടുത്തി. ഇപ്പോള്‍ മികച്ച ഫോമിലല്ല, എന്നാല്‍ പതുക്കെ പഴയ ഫോമിലേക്ക് തിരിച്ചെത്തും, താരം പറഞ്ഞു. കളിക്കളത്തില്‍ എളുപ്പത്തില്‍ തളര്‍ന്നു പോകുന്ന പ്രശ്‌നം തനിക്കുണ്ടെന്നും അതു മറികടക്കാനാണു തന്റെ ശ്രമമെന്നും താരം വ്യക്തമാക്കി.

അവസരം കിട്ടുമ്പോഴെല്ലാം തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാഴ്‌സ ആദ്യ ഇലവനില്‍ ഡെംബലെയുടെ ഇപ്പോഴത്തെ സ്ഥാനം സുരക്ഷിതമല്ല. വാല്‍വെര്‍ദേയുടെ 442 ഫോര്‍മേഷന്‍ കാരണം മധ്യനിരയില്‍ പ്രതിരോധത്തിലൂന്നി കളിക്കുന്ന താരങ്ങളെയാണ് വാല്‍വെര്‍ദേ കൂടുതല്‍ പരിഗണിക്കുന്നത്. എന്നാല്‍ ഡെംബലെയുടെ വാക്കുകളില്‍ നിന്നും ശാരീരിക പ്രശ്‌നങ്ങളും താരത്തെ അലട്ടുന്നുണ്ടെന്നാണു കരുതേണ്ടത്. ഈ സീസണിന്റെ തുടക്കത്തില്‍ ഏതാനും മത്സരങ്ങള്‍ കളിച്ച ശേഷം പരിക്കു പറ്റിയ താരം പിന്നീട് സീസണ്‍ പകുതിക്കു ശേഷമാണ് ടീമില്‍ തിരിച്ചെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*