Breaking News

അഗ്യൂറോയ്ക്ക് പകരം ടെവസ്..?

ബൊക്ക ജൂനിയേഴ്‌സിന്റെ സൂപ്പര്‍ താരം കാര്‍ലോസ് ടെവസ് അര്‍ജന്റീന ടീമിലേക്ക് തിരിച്ചെത്തുവോ..? അര്‍ജന്റീനയില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ തള്ളികളയാനാവില്ല. അത്തരമൊരു അവസ്ഥയിലാണ് ജോര്‍ജ് സാംപോളിയും സംഘവും. സെര്‍ജിയോ അഗ്യൂറോയ്ക്ക് പരിക്ക്. മൗറോ ഇക്കാര്‍ഡിയേയും പൗളോ ഡിബാലയേയും ടീമിലേക്ക് പരിഗണിക്കില്ലെന്ന് നേരത്തെ തന്നെ കോച്ച് സൂചന നല്‍കിയിരുന്നു.

ഈ അവസരത്തില്‍ ടെവസിനെ ടീമിലേക്ക് പരിഗണിച്ചേക്കും. ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ലൊട്ടാരോ മാര്‍ട്ടിനെസ് എന്നിവര്‍ക്കൊപ്പമാണ് കാര്‍ലോസെിനെ 35 അംഗ ലിസ്റ്റിലേക്ക് പരിഗണിക്കുക. നേരത്തെ സാംപോളിയുടെ ആദ്യ പരിഗണന അഗ്യൂറോയ്ക്കായിരുന്നു. എന്നാല്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടതിനാല്‍ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ പങ്കാളിത്തം ഉറപ്പില്ല.

മെയ് 14നാണ് 35 അംഗ ടീമിനെ പ്രഖ്യാപിക്കുക. 34കാരനായ ടെവസ് പരാഗ്വെ, ഇക്വാഡര്‍ ടീമുകള്‍ക്കെതിരേ യോഗ്യത മത്സരങ്ങള്‍ കളിച്ചിരുന്നു. ചൈനീസ് ലീഗില്‍ കളിച്ചിരുന്നെങ്കിലും ഫോം ആവാത്തതിനെ തുടര്‍ന്ന് ടീം വിടുകയായിരുന്നു. അര്‍ജന്റീനയ്ക്കായി 76 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് ടെവസിന്റെ സമ്പാദ്യം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*