അദ്ദേഹത്തിന്‍റെ കാലം കഴിഞ്ഞു,അദ്ദേഹത്തോട് വീട്ടില്‍ പോയിരിക്കാന്‍ പറയു;സിനിമ രംഗത്ത് വന്‍ വിവാദത്തിനു തുടക്കമിട്ട് നടന്‍ പ്രകാശ് രാജിന്‍റെ വെളിപ്പെടുത്തല്‍..!!

യെദ്യൂരപ്പയുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം വീട്ടില്‍പോയിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ പ്രകാശ് രാജ് രംഗത്ത്. ലിംഗായത്ത് വോട്ടിനു മാത്രം ബിജെപി ഉയര്‍ത്തിക്കാട്ടുന്ന നേതാവാണ് യെദ്യൂരപ്പ.

അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസുകാരനല്ലെന്നും മറിച്ച്‌ സോഷ്യലിസ്റ്റാണെന്നും പ്രകാശ് രാജ് പറയുന്നു. ആദ്യത്തെ മൂന്നു വര്‍ഷം അലസനായിരുന്ന സിദ്ധരാമയ്യ അവസാന രണ്ടു വര്‍ഷം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി. കര്‍ണാടകയില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം കാണാനില്ലെന്നും പ്രകാശ് രാജ് നിരീക്ഷിക്കുന്നു.

 ‘നൂറ്റി ഇരുപതു രൂപയുമായി ബംഗളൂരുവില്‍നിന്നു ചെന്നൈയില്‍ ചെന്നിറങ്ങിയവനാണു താന്‍. 30 വര്‍ഷം കൊണ്ട് 300 സിനിമകള്‍ ചെയ്തു. ഇപ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ വീടുണ്ട്. കൃഷിഭൂമിയുണ്ട്. 100 ദിവസം ഇപ്പോഴും മിനിമം ഷൂട്ടിങ് തിരക്കുണ്ട്. ഇതൊക്കെ നമ്മുടെ കഴിവുകൊണ്ടു മാത്രമുണ്ടായതാണോ? അല്ല. അത് സമൂഹം തന്നതാണ്. അപ്പോള്‍ സമൂഹത്തിനു നമ്മള്‍ എന്തെങ്കിലും തിരിച്ചുകൊടുക്കണം. അതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടക തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനമെമ്ബാടും ഇതിനോടകം തന്നെ പ്രകാശ് രാജ് ഒരുവട്ടം പര്യടനം പൂര്‍ത്തിയാക്കി. പര്യടനത്തിനിടെ ചെറിയ കോര്‍ണര്‍ മീറ്റിങ്ങുകള്‍, ചില സംവാദങ്ങള്‍… ഇതില്‍ ചിലത് ദളിത് സംഘടനകളുടെ ബാനറിലുള്ളത് നടത്തിക്കഴിഞ്ഞു.

ചിലത് തിയറ്റര്‍ ഗ്രൂപ്പുകള്‍. എന്നാല്‍ താനൊരു നടനായതുകൊണ്ട് പരിപാടികള്‍ മാധ്യമങ്ങള്‍ കവര്‍ ചെയ്യാന്‍ വരും. ആരും കവര്‍ ചെയ്തില്ലെങ്കില്‍ സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യും. ട്വിറ്ററില്‍ ഇരുപതുലക്ഷം പേര്‍ ഫോളോ ചെയ്യുന്നു. ഫേസ് ബുക്കിലും സജീവമാണ്.

അതേസമയം തനിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ പ്രകാശ് രാജ് ഏതു പാര്‍ട്ടി വന്നാലും പ്രതിപക്ഷത്തായിരിക്കും തന്റെ സ്ഥാനമെന്നും വ്യക്തമാക്കി. മഹാത്മാഗാന്ധിയും അംബേദ്കറും അബ്ദുല്‍കലാമും ഏതു തെരഞ്ഞടുപ്പില്‍ എത്ര വോട്ടിനു ജയിച്ചിട്ടാണ് ജനമനസില്‍ എത്തിയതെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. എന്നാല്‍ പ്രകാശ് ബിജെപിയെ അതിശക്തമായി തന്നെ എതിര്‍ക്കുന്നു. പത്രപ്രവര്‍ത്തകയായ ഗൗരിലങ്കേഷ് വധത്തിനു ശേഷമാണു സ്‌ക്രീനില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന പ്രകാശ് തന്റെ ശബ്ദം കനപ്പിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*