അക്കൗണ്ടില്‍ 15 ലക്ഷം എന്ന് വരും? മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്..!

ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷത്തെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമ പ്രകാരമാണ് അത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയത്. ഈ തുക എന്ന് അക്കൗണ്ടില്‍ ലഭിക്കുമെന്നായിരുന്നു വിവരാവകാശനിയമ പ്രകാരം തിരക്കിയത്.

2014 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു രാജ്യത്തിന് വെളിയിലുള്ള കള്ളപ്പണം തിരിച്ചെടുത്ത് രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മോഹന്‍ കുമാര്‍  എന്നയാളാണ് വിവരാവകാശ പ്രകാരം വിവരങ്ങള്‍ ആരാഞ്ഞത്. എന്നാല്‍ ഈ വിവരങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് വിശദമാക്കിയത്.

നോട്ട് നിരോധനത്തിന് ശേഷം ഫയല്‍ ചെയ്ത പരാതിയ്ക്കാണ് ഇപ്പോള്‍ മറുപടി ലഭിക്കുന്നത്. ആര്‍ടിഐ സെക്ഷന്‍ 2 എഫ് പ്രകാരം ഈ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് വിശദീകരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*