ആരാധകര്‍ക്ക് ട്രെയിന്‍ ബുക്ക് ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചെന്നൈ..!!

ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ആരാധകര്‍ക്ക് വേണ്ടി ഒരു ട്രെയിന്‍ മുഴുവന്‍ ബുക്ക് ചെയ്ത ചെന്നൈ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ടീം ചെന്നൈ.

ആരാധകരില്ലാത്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീം ഒന്നുമല്ല. ആരാധകര്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഇതാണ്. അത് അവരെ പൂനെയിലെത്തിച്ച് കളികാണിക്കുക ന്നെതാണ്. അതിനാല്‍ അതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തുകൊടുത്തു. 10,000ത്തോളം ആരാധകരാണ് ചെന്നൈ ബുക്ക് ചെയ്ത ട്രെയിനില്‍ ചെന്നൈയില്‍നിന്ന് യാത്ര തിരിച്ചത്. അതില്‍ ആയിരം പേരെങ്കിലും പൂനെയില്‍ കളി കാണാന്‍ വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

ട്രെയിന്‍ ടിക്കറ്റ് കൂടാതെ ആരാധകര്‍ക്ക് വേണ്ടി സൗജന്യ മത്സര ടിക്കറ്റും, പൂനെയില്‍ താമസവും ഭക്ഷണവും അടക്കമാണ് ചെന്നൈ ടീം നല്‍കിയിരിക്കുന്നത്. കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്നാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെ ചിദംബരം സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയില്‍ നടന്ന ഹോം മത്സരത്തില്‍ വലിയ പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിലാണ് ഹോം മത്സരങ്ങളുടെ വേദി മാറ്റിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*