ആരാധകരെ ആവേശം കൊള്ളിക്കാന്‍ സാഫ് കപ്പ്..!!

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ സാഫ് കപ്പ് വരുന്നു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് സാഫ് കപ്പ് നടത്തുന്നത്. ഇത്തവണ ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന മത്സരം സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് പിന്നീട് നീട്ടുകയായിരുന്നു. ഈ മാസം 18നാണ് സാഫ് കപ്പിനുള്ള ഗ്രൂപ്പുകള്‍ തിരിക്കുന്നതിന് വേണ്ടി നറുക്കെടുപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയാണ് സാഫ് കപ്പിലെ കരുത്തരായ ടീം. ഫിഫ റാങ്കിംഗില്‍ 97ാമതാണ് ഇന്ത്യ ഇപ്പോള്‍.

ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയവരും ഇത്തവണ സാഫ് കപ്പില്‍ കളിക്കാനെത്തുന്നുണ്ട്. ഏഴ് തവണയാണ് ഇന്ത്യ സാഫ് കിരീടം നേടിയത്. 2015ല്‍ നടന്ന കഴിഞ്ഞ സാഫ് കപ്പില്‍ അഫ്ഗാനിസ്ഥാനെ 21ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. 2013ലെ ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇത്തവണ ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നില്ല. ഇത്തവണ കളിക്കുന്നവരില്‍ ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയവര്‍ ഓരോ തവണ സാഫ് കിരീടം ചൂടിയിട്ടുണ്ട്. ബംഗ്ലാദേശ് 2003ലും മാലിദ്വീപ് 2008ലും ശ്രീലങ്ക 1995ലുമാണ് ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*