ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്; ആളുകളുടെ മുന്നില്‍ അപ്പുവിനെ കല്ല്യാണി പരിചപ്പെടുത്തുന്നത് ഇങ്ങനെയാണ്…

പ്രണവ് മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. പ്രണവിനെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ ചാഞ്ഞുകിടക്കുന്ന കല്ല്യാണിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറെക്കാലം ആഘോഷിച്ചത്. തങ്ങള്‍ കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണെന്നും സഹോരദരന്‍ ചന്തുവിനേക്കാള്‍ പ്രണവിനൊപ്പമാണ് കൂടുതല്‍ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതെന്ന് കല്ല്യാണി പറഞ്ഞു. അപ്പു, അനി ശശി, കീര്‍ത്തി സുരേഷ് എന്നിവരാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്ന് കല്ല്യാണി പറഞ്ഞു.

കല്ല്യാണിയുടെ വാക്കുകള്‍:

മോഹന്‍ലാലങ്കിളിന്റെയും ഐവി ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഞങ്ങള്‍ക്ക് അടുപ്പം കൂടുതല്‍. അപ്പുവും (പ്രണവ് മോഹന്‍ലാല്‍) അനിയും (അനി ശശി) കീര്‍ത്തിയുമാണ് (കീര്‍ത്തി സുരേഷ്) ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അപ്പു അന്ന് ഊട്ടിയിലാണ് പഠിക്കുന്നത്.

അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്. എനിക്ക് അപ്പു സഹോദരനെപ്പോലെയാണ്. സ്വന്തം അനിയന്‍ ചന്തുവിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകും.

വലുതായപ്പോള്‍ അപ്പുവും ചെന്നൈയിലെത്തി. അപ്പോള്‍ എല്ലാവരെയും കസിനാണെന്നാണ് പരിചയപ്പെടുത്തിയത്. അച്ഛയുടെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ ബുദ്ധിമുട്ടല്ലേ. അനി ഞങ്ങളുടെയിടയിലെ മുതിര്‍ന്ന ആളാണ്. ഭയങ്കര ടാലന്റഡ്. അച്ഛന്റെ എട്ട് സിനിമകളില്‍ അനി അസിസ്റ്റന്റായി. ഇപ്പോള്‍ സ്വന്തമായി സിനിമ ചെയ്യാന്‍ പോകുന്നു. ഉറപ്പാണ്, ആ സിനിമയില്‍ എന്തെങ്കിലും അത്ഭുതം ഉണ്ടാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*