ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്; മെസിയെക്കുറിച്ച് ബ്രസീല്‍ താരം..!!

നെയ്മര്‍ എന്ന ഫുട്‌ബോളര്‍ സൂപ്പര്‍ താരമായി ഉയരുന്നത് ബാഴ്‌സയിലെത്തിയ ശേഷമാണ്. മെസിക്കും റൊണാള്‍ഡോയ്ക്കും ശേഷം ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുത്ത താരമാണ് നെയ്മര്‍. ഏകദേശം നാല് വര്‍ഷത്തോളം ബാഴ്‌സയില്‍ കളിച്ച ശേഷമാണ് മെസിയുടെ നിഴലില്‍ നിന്ന് രക്ഷപ്പെടാന്‍ താരം പിഎസ്ജിയിലേക്ക് ചേക്കേറിയത്. റെക്കോര്‍ഡ് തുകയ്ക്കാണ് പിഎസ്ജി താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ബാഴ്‌സയില്‍ തന്നെ തിളങ്ങാന്‍ സഹായിച്ചത് മെസിയുടെ വാക്കുകള്‍ ആയിരുന്നുവെന്ന് നെയ്മര്‍ ഇപ്പോള്‍ വെളിപ്പെടുത്തു.

ഒരു അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2013ല്‍ ബാഴ്‌സയിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ താരത്തിനു തിളങ്ങാനാവാത്തതു കൊണ്ട് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു താരം. മെസി ഇടവേളയില്‍ നെയ്മറുടെ അടുത്തെത്തുകയും സ്വാഭാവികമായ കളി കാഴ്ചവെക്കാന്‍ പറയുകയും ചെയ്തു. ഒരു വലിയ മത്സരം കളിക്കുകയാണെന്ന ധാരണ മാറ്റി വെച്ച് സ്വാഭാവികമായി കളിക്കാന്‍ മെസി ആത്മവിശ്വാസം നല്‍കിയെന്നും നെയ്മര്‍ പറഞ്ഞു.

മെസി അന്ന് തന്ന വാക്കുകള്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും അതിനു ശേഷം കളിക്കളത്തില്‍ തന്റെ സ്വാഭാവിക ഫുട്‌ബോള്‍ പുറത്തെടുക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും നെയ്മര്‍ പറഞ്ഞു. തങ്ങളുടെ സൗഹൃദം ആരംഭിച്ചത് ആ സംഭാഷണത്തിന് ശേഷമാണെന്നും താരം വെളിപ്പെടുത്തി. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിക്കു വേണ്ടി സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത നെയ്മര്‍ ഇപ്പോള്‍ പരിക്കു മൂലം വിശ്രമത്തിലാണ്. ഒരു മാസത്തിനകം താരം കളത്തിലേക്കു തിരിച്ചു വരുമെന്നാണ് സൂചനകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*