3 കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്; കൊലപാതകമെന്ന് ബന്ധുക്കള്‍..!!

രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ് മരിച്ചത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല.

എന്റെ മകള്‍ ശാന്തിയും സഹോദരിയുടെ മകള്‍ മധുവും തങ്ങള്‍ക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ അവരെ രണ്ട് പേരെയും കാണാനില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരത്തിന് മുകളില്‍ ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

അവരെ ആരോ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവായ ബൈറു മെഗ്‌വാള്‍ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നില്‍ മരിച്ച ദശല്‍ ഖാനാണെന്നാണ് ബൈറു സംശയിക്കുന്നത്.

ദശല്‍ഖാനും സംഘവും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇവര്‍ വീടിന്റെ പരിസരത്തു നിന്നും മാറില്ലായിരുന്നെന്നും ശാന്തിയുടെ പിതാവ് പറയുന്നു. അതേസമയം ദശലും പെണ്‍കുട്ടികളുമായി ബന്ധം ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ നാളുകളായി സുഹൃത്തുക്കളായിരുന്നുവെന്നും പറയപ്പെടുന്നു. അതേസമയം ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുവദിച്ചില്ല.

എന്ത് പറ്റിയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മൂവരും സുഹൃത്തുക്കളായിരുന്നെന്നുമാണ് അയല്‍ വാസികള്‍ പറയുന്നത്. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്തത് തന്നെയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദശല്‍ ഖാന്റെ പിതാവ് കാസിം ഖാന്‍പറഞ്ഞു. അവന്‍ കുറച്ചുദിവസങ്ങളായി വീട്ടില്‍ വരാറില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.

അതേസമയം, നാല് പേരുടെ കാലടിപ്പാടുകള്‍ കുട്ടികള്‍ മരിച്ച സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വ്യക്തമായതെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*