Breaking News

2019 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം ഈ കരുത്തന്‍മാര്‍ക്കെതിരെ…!!

2019 ല്‍ ഇംഗ്ലണ്ടിലും വെയ്‌സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. 2019 ജൂണ്‍ നാലിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. നേരത്തെ ഇന്ത്യയുടെ ആദ്യ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത് ജൂണ്‍ രണ്ടിനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞ് 15 ദിവസം കഴിഞ്ഞ് അന്താരാഷ്ട്ര മത്സരം കളിച്ചാല്‍ മതിയെന്ന ലോധ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം കളി രണ്ടു ദിവസം വൈകിപ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

2019ലെ 12-ം സീസണ്‍ ഐ പി എല്‍ മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെ നടത്താനാണ് ബി സി സി ഐ ആലോചിക്കുന്നത്. ആദ്യ ലോകകപ്പ് മത്സരം ജൂണ്‍ നാലിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി അംഗീകരിച്ചതായി ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായാണ് ഐസിസി ഇത്തവണ ടൂര്‍ണ്ണമെന്റ് നടത്തുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പതിനാലില്‍ നിന്ന് പത്തായി കുറച്ചു. ഓരോ ടീമുകളും ഒന്‍പത് ഗ്രൂപ്പ് മല്‍സരങ്ങള്‍ കളിച്ച ശേഷം ഏറ്റവും മുന്നിലുള്ള നാലു ടീമുകളായിരിക്കും നോക്കൗട്ടില്‍ പ്രവേശിക്കുക.

1992 ലാണ് ഇതിന് സമാനമായി ലോകകപ്പ് അവസാനം നടന്നത്. എന്നാല്‍ ടീമുകളുടെ എണ്ണം കുറച്ച ഐസിസി നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്രിക്കറ്റില്‍ പുതിയ ടീമുകള്‍ വളര്‍ന്ന് വരുമ്പോള്‍ തന്നെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കുറക്കുന്നത് കളിയുടെ വളര്‍ച്ചക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*