11ാം വയസില്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയ ശീലം 100ാം വയസിലും തുടരുന്നു; ഈ മനുഷ്യന്‍ അത്ഭുതമാകുന്നു..!

ജാര്‍ഖണ്ഡിലെ 100 വയസുകാരനാണ് അത്ഭുതമാകുന്നത്. ദിവസവും ഇദ്ദേഹം കഴിക്കുന്നത് ഒരു കിലോ മണ്ണ്. കറു പാസ്വാന്‍ എന്ന വൃദ്ധനാണ് മണ്ണ് കഴിച്ച് ജീവിക്കുന്നത്. പതിനൊന്ന് വയസു മുതല്‍ തുടങ്ങിയതാണ് ഈ മണ്ണ് തീറ്റ. നാളുകളായി മണ്ണു കഴിക്കുന്നുണ്ടെങ്കിലും പസ്വാന്‍ 100ാം വയസിലും പൂര്‍ണ്ണ ആരോഗ്യവാനാണ്. ദാരിദ്ര്യം കൊണ്ടായിരുന്നു ഇദ്ദേഹം മണ്ണ് കഴിച്ച് തുടങ്ങിയത്.

വിശപ്പകറ്റാന്‍ മറ്റൊന്നും കിട്ടാതെ വരുമ്പോള്‍ മണ്ണ് വാരിത്തിന്നും. എന്നാല്‍ ഇപ്പോള്‍ കഴിക്കാനും കുടിക്കാനുമൊക്കെയുണ്ടെങ്കിലും പസ്വാന് ഈ ശീലം മാറ്റാന്‍ സാധിക്കുന്നില്ല. കഴിക്കാനായി മണ്ണ് ലഭിച്ചില്ലെങ്കില്‍ ആ ദിവസം തന്നെ പോക്കാണെന്നാണ് ഇദ്ദേഹം പറയുന്നത്.

പിതാവിന്റെ ഈ ശീലം തങ്ങള്‍ പല തവണ തടയാന്‍ ശ്രമിച്ചു. ചില ഡോക്ടര്‍മാരേയും സമീപിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. ഇനി അദ്ദേഹത്തിന്റെ ശീലം മാറ്റാന്‍ നിര്‍ബന്ധിക്കില്ലെന്നും പസ്വാന്റെ മകന്‍ സിയ രാം പസ്വാന്‍ വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*